ഒരുകാലത്ത് തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി സിനിമകളില്‍ സജീവമായിരുന്ന നടിയായിരുന്നു ഖുഷ്‌ബു. 1980 ല്‍ ബി ആര്‍ ചോപ്ര സംവിധാനം ചെയ്‌ത 'ദ ബേണിങ് ട്രിയിനി'ലാണ് ഖുഷ്‌ബു ആദ്യമായി വേഷമിട്ടത്. അതും തന്‍റെ എട്ടാം വയലസില്‍. ആറു വര്‍ഷത്തിനകം നായികയായും വളര്‍ന്നു. പിന്നീട് കൈനിറയെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്‌ടതാരമായി മാറി.
നഖാത് ഖാന്‍ എന്ന പേര് മാറ്റി ഖുഷ്‌ബു എന്നാക്കി. മുംബൈയിലാണ് ജനിച്ചു വളര്‍ന്നത്. പിന്നീട് 16 ാം വയസില്‍ ചെന്നൈയിലെത്തി. തെലുഗു സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഖുഷ്‌ബു തമിഴകത്തിന്‍റെ സ്വന്തം മകളായാണ് വളര്‍ന്നത്. തൊണ്ണൂറുകളില്‍ തമിഴകം അടക്കി വാണ താരമായി മാറി.
സ്വന്തം അഭിപ്രായമുള്ള വ്യക്തി എന്ന നിലയില്‍ വിവാദങ്ങളും ഖുഷ്‌ബുവിന് ഉണ്ടായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും പതുക്കെ രാഷ്‌ട്രീയത്തിലേക്ക് കാലെടുത്തു വച്ചു. ഇപ്പോള്‍ രാഷ്‌ട്രീയത്തിലും സജീവമായി നില്‍ക്കുകയാണ് താരം. മാത്രമല്ല ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായിരുന്നു താരം.
ഇപ്പോഴിതാ വയനാട്ടില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി ഖുഷ്ബു സുന്ദര്‍ വരുമെന്ന് സോഷ്യല്‍ മിഡിയകളില്‍ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ വയനാട്ടിലെ തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി അറിയില്ലെന്ന് ഖുഷ്ബു പ്രതികരിച്ചു. ഈ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് താരം പറഞ്ഞു.
വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അറിയില്ലെന്നും താരം പ്രതികരിച്ചു. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ഒരു മാധ്യമത്തിനാണ് തന്‍റെ പ്രതികരണം അറിയിച്ചത്.
രാഹുല്‍ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തില്‍ നടക്കുന്ന ഉപതിരെഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിനായി മത്സരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥിയായി സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് മത്സരിക്കുന്നത്.