സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ. കാസർകോട് ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയുടെ വില വർധിച്ചു. 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ജില്ലയിൽ ബീറ്റ്‌റൂട്ട്, ബീൻസ് എന്നിവയുടെ വില കുറഞ്ഞു. ബീറ്റ്‌റൂട്ടിന് 15 രൂപയും, ബീൻസിന് 10 രൂപയുമാണ് കുറഞ്ഞത്. എറണാകുളത്ത് കക്കിരിയുടെയും വെണ്ടയുടേയും വില കുറഞ്ഞു. കക്കിരിക്ക് 9 രൂപയും വെണ്ടയ്ക്ക് 10 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിലെ പച്ചക്കറി വില വിവരങ്ങള്‍ വിശദമായി നോക്കാം.