ETV Bharat / business

പൊന്ന് ട്രംപേ ചങ്ക് പൊള്ളിക്കല്ലേ; എല്ലാ റെക്കോഡുകളും ഭേദിച്ച് സ്വർണവില, ഉപഭോക്താക്കൾക്ക് നിരാശ - GOLD SILVER RATE TODAY IN KERALA

കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ.

GOLD RATE TODAY  SILVER RATE TODAY  ഇന്നത്തെ സ്വര്‍ണവില  LATEST NEWS IN MALAYALAM
ഡൊണാള്‍ഡ് ട്രംപ് (ETV Bharat/ AP)
author img

By ETV Bharat Kerala Team

Published : Feb 4, 2025, 12:36 PM IST

തിരുവനന്തപുരം: സ്വര്‍ണാഭരണ പ്രേമികളുടെ നിരാശയേറ്റി കുതിച്ചുയര്‍ന്ന് സ്വര്‍ണവില. കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 62,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപ ഉയർന്ന് 7,810 രൂപയിലേക്ക് എത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് സര്‍വകാല റെക്കോഡായ 6,455 രൂപയിലേക്ക് എത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂന്ന് ശതമാനം ജിഎസ്‌ടിയും ഹോൾമാർക്ക് ചാർജും (53.10 രൂപ) പണിക്കൂലിയും (മിനിമം 5% കണക്കാക്കിയാൽ) ചേർത്ത് കുറഞ്ഞ് 67,626 രൂപ കൊടുത്താല്‍ മാത്രമേ കേരളത്തില്‍ ഇന്ന് ഒരു പവന്‍ വരുന്ന സ്വര്‍ണാഭരണം വാങ്ങാന്‍ കഴിയൂ. ഒരാഴ്‌ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരുന്നു. 320 രൂപയായിരുന്നു താഴ്‌ന്നത്.

ഭൗമരാഷ്‌ട്രീയ പ്രശ്‌നങ്ങളാണ് സ്വർണവിലയുടെ കുതിപ്പിന് പിന്നിലുള്ള പ്രധാന കാരണം. അമേരിക്കല്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴിവച്ചാക്കാമെന്ന ആശങ്കയാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്.

ALSO READ: മലയാളികളുടെ ആയുസ് കൂടിക്കൂടി വരുന്നു... രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്നത് കേരളീയര്‍

അമേരിക്കയും ചൈന, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങൾ മോശമായാൽ സ്വർണ വില വീണ്ടും കുതിച്ചുയരുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. അതേസമയം ഇന്നത്തെ വെള്ളി വില ഗ്രാമിന് 106 രൂപയും കിലോഗ്രാമിന് 1,06,000 രൂപയുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.