ETV Bharat / state

'എയിംസിനായി ഉഷ സ്‌കൂൾ അഞ്ച് ഏക്കർ നൽകി'; കേരളത്തിലെ എയിംസ് കിനാലൂരിൽ വേണമെന്ന് പിടി ഉഷ രാജ്യസഭയിൽ - AIIMS FOR KERALA

കേരള സര്‍ക്കാര്‍ എയിംസിനായി ഏറ്റെടുത്ത ഭൂമിയിൽ തന്‍റെ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നിന്ന് ഭൂമി നൽകിയതായും പി ടി ഉഷ..

PT USHA KINALUR AIIMS  KOZHIKODE AIIMS  PT USHA RAJYASABHA  കേരള എയിംസ്
PT Usha in Rajyasabha (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 4, 2025, 1:57 PM IST

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരിൽ എയിംസ്‌ സ്ഥാപിക്കാന്‍ തന്‍റെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ നിന്ന് ഭൂമി വിട്ടുനൽകിയതായി പി ടി ഉഷ എംപി രാജ്യസഭയിൽ. കേരള സര്‍ക്കാര്‍ നിര്‍ദിഷ്‌ട പദ്ധതിക്കായി സർക്കാർ 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. തന്‍റെ സ്ഥാപനത്തിൽ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും ഉഷ രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

​കിനാലൂരിലെ കാലാവസ്ഥ എയിംസിന് അനുയോജ്യമാണെന്നും ഉഷ ചൂണ്ടിക്കാട്ടി. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്‍റെ ​ ഗുണങ്ങള്‍ ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ലക്ഷ്യമിടുന്നത് എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ പ്രാപ്യമാക്കുക എന്നതാണ്. ഇതിന്‍റെ ഭാഗമായി കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പി ടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

​എയിംസിനായി 200 ഏക്കർ ഭൂമിയാണ് കിനാലൂരിൽ സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്‌തത്. ഇതിൽ വ്യവസായ വികസന വകുപ്പിനു കീഴിലുള്ള 150 ഏക്കർ ഭൂമി ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടർക്ക് കൈമാറിക്കഴിഞ്ഞു. ഭാവി വികസനം കണക്കിലെടുത്ത് 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ 40.68 ഹെക്‌ടർ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് കഴിഞ്ഞ ജൂണിൽ ഇറങ്ങിയിരുന്നു.

Also Read: 'എയിം' ആകാതെ കേരളത്തിന്‍റെ 'എയിംസ്'; ഇനിയുമെത്ര നാള്‍...?, കിനാലൂരുകാരുടെ 'ചിറകൊടിഞ്ഞ കിനാവ്', കേരളത്തിന്‍റെയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.