പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് നൽകുന്ന സാങ്കേതിക സഹായം ദീർഘിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ടിസിഎസും ധാരണാ പത്രം കൈമാറി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി കമ്മീഷണർ സി വി പ്രകാശും ടിസിഎസിന് വേണ്ടി ജനറൽ മാനേജർ എസ് കെ നായരുമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തിയ ടിസിഎസ് സംഘം ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തുമായി ചർച്ച നടത്തിയ ശേഷമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. വെർച്വൽ ക്യൂ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഭക്തർക്ക് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ച ചെയ്‌തു. ഭീമശേഖർ, സന്തോഷ് പോക്കു, ദിലീപ് രാമകൃഷ്‌ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.