ഹൈദരാബാദ്: 2024 ഓഗസ്റ്റിലാണ് ഒലയുടെ ആദ്യ ഇലക്‌ട്രിക് ബൈക്ക് സീരീസായ റോഡ്സ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ സീരീസിലെ പുതിയ വേരിയന്‍റായ റോഡ്‌സ്റ്റർ എക്‌സ് അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി ഇപ്പോൾ. റോഡ്‌സ്റ്റർ എക്‌സ് വേരിയന്‍റ് നാളെ ആയിരിക്കും ലോഞ്ച് ചെയ്യുക. തങ്ങളുടെ പുതിയ ബൈക്കിന്‍റെ ഡിസൈനും മറ്റും വിവരങ്ങളും ഒല ഇലക്‌ട്രിക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. നാളെ പുറത്തിറക്കാനിരിക്കുന്ന ഇലക്‌ട്രിക് ബൈക്കിന്‍റെ പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും പരിശോധിക്കാം.
ഓല റോഡ്സ്റ്റർ എക്‌സ്: ലോഞ്ച് തീയതി
2025 ഫെബ്രുവരി 5 ന് രാവിലെ 10:30 നായിരിക്കും റോഡ്സ്റ്റർ എക്‌സ് പുറത്തിറക്കുക. കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി റോഡ്സ്റ്റർ എക്‌സിന്‍റെ ലൈവ് സ്ട്രീം കാണാനാകും.
വില: മൂന്ന് വ്യത്യസ്‌ത ബാറ്ററി പായ്‌ക്കുകളിലായിരിക്കും ഒല റോഡ്സ്റ്റർ എക്‌സ് ലഭ്യമാവുക. 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിലായിരിക്കും ലഭ്യമാവുക. റോഡ്സ്റ്റർ എക്‌സിന്‍റെ 2.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 74,999 രൂപ ആയിരിക്കും വില. അതേസമയം 3.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 84,999 രൂപയും 4.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള വേരിയന്‍റിന് 99,999 രൂപയും ആയിരിക്കും വില.
ബുക്കിങ്: വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 999 രൂപ നൽകിക്കൊണ്ട് ഒല ഇലക്‌ട്രിക്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി റോഡ്‌സ്റ്റർ എക്‌സ് ബുക്ക് ചെയ്യാനാവും.
സ്‌പെസിഫിക്കേഷനുകൾ:
ഡിസൈൻ: റോഡ്സ്റ്റർ എക്‌സിന് വളരെ ലളിതവും മിനിമലിസ്റ്റിക്കുമായ ഒരു തീമാണ് നർകിയിരിക്കുന്നത്. മികച്ച എയറോഡൈനാമിക്‌സിനായി ഷാർപ്പായി ഡിസൈൻ ചെയ്‌ത അരികുകളുള്ള ഫ്യൂച്ചറിസ്റ്റിക് ഡിസൈനും പ്രതീക്ഷിക്കാം. 18 ഇഞ്ച് അലോയ് വീലുകളായിരിക്കും പുതിയ ഇലക്‌ട്രിക് ബൈക്കിലുണ്ടാകുക. കൂടാതെ മുൻവശത്ത് ടെലിസ്കോപ്പിക് സസ്പെൻഷനും പിൻവശത്ത് ട്വിൻഷോക്ക് സസ്പെൻഷനും ഉണ്ടായിരിക്കും.
ബാറ്ററി പായ്‌ക്ക്, പെർഫോമൻസ്: ഈ ഇലക്‌ട്രിക് ബൈക്ക് 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്‌ഷനുകളിലായിരിക്കും ലഭ്യമാവുക. 11 കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് റോഡ്‌സ്റ്റർ എക്‌സിൽ ഉണ്ടായിരിക്കുക. 2.5 കിലോവാട്ടിന്‍റെ ബാറ്ററി പായ്‌ക്ക് ഉപയോഗിച്ച് 3.2 സെക്കൻഡ് കൊണ്ട് ബൈക്കിന് 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം 3.5 കിലോവാട്ട്, 4.5 കിലോവാട്ട് ബാറ്ററി പായ്‌ക്കുകളിൽ യഥാക്രമം 2.9 സെക്കൻഡ്, 2.8 സെക്കൻഡ് കൊണ്ട് ബൈക്കിന് 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.
2.5 കിലോവാട്ടിന്‍റെ ബാറ്ററി നൽകുന്ന പരമാവധി വേഗത മണിക്കൂറിൽ 105 കിലോമീറ്ററാണ്. അതേസമയം 3.5 കിലോവാട്ടിന്‍റെയും, 4.5 കിലോവാട്ടിന്‍റെയും ബാറ്ററി നൽകുന്ന പരമാവധി വേഗത യഥാക്രമം 117 കിലോമീറ്ററും 124 കിലോമീറ്ററുമാണ്. റേഞ്ച് പരിശോധിക്കുമ്പോൾ ഈ ഇലക്‌ട്രിക് ബൈക്കിന് 2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നീ ബാറ്ററി പായ്‌ക്കുകൾക്കനുസരിച്ച് യഥാക്രമം 117 കിലോമീറ്റർ, 159 കിലോമീറ്റർ, 200 കിലോമീറ്റർ എന്നിങ്ങനെ റേഞ്ചും ലഭിക്കും.
പൂജ്യത്തിൽ നിന്നും 80 ശതമാനം വരെ ചാർജ് ചെയ്യാൻ റോഡ്‌സ്റ്റർ എക്‌സിന്‍റെ 2.5 കിലോവാട്ട് ബാറ്ററിക്ക് 3.3 മണിക്കൂറും, 3.5 കിലോവാട്ട് ബാറ്ററിക്ക് 4.6 മണിക്കൂറും, 4.5 കിലോവാട്ട് ബാറ്ററിക്ക് 5.9 മണിക്കൂറും സമയമെടുക്കും. ഈ ബൈക്കിന്‍റെ ബാറ്ററിയ്‌ക്ക് 8 വർഷത്തെ വാറവന്‍റി ലഭിക്കും.
ഫീച്ചറുകൾ: റോഡ്‌സ്റ്റർ എക്‌സ് വേരിയന്‍റിൽ 4.3 ഇഞ്ച് എൽസിഡി സെഗ്‌മെന്‍റഡ് ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ ലഭിക്കും. ഇതിന് പുറമെ അഡ്വാൻസ്‌ഡ് റീഗൻ, ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം) അലേർട്ടുകൾ, റിവേഴ്‌സ് മോഡ്, ഒടിഎ അപ്‌ഡേറ്റുകൾ, ജിപിഎസ് കണക്റ്റിവിറ്റി, വെക്കേഷൻ മോഡ് എന്നീ ഫീച്ചറുകളുമുണ്ട്. ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളായിരിക്കും ബൈക്കിലുണ്ടാവുക.
Countdown to adrenaline🏍️
— Ola Electric (@OlaElectric) February 4, 2025
The Roadster X is ready to change the game. 5th Feb 2025 at 10:30 am.
Tune in to the live event here: https://t.co/mAVgf7PtE6 pic.twitter.com/Q9Xog9BcQX
വേരിയന്‍റുകൾ | |||
ബാറ്ററി പായ്‌ക്ക് | 2.5 കിലോവാട്ട് | 3.5 കിലോവാട്ട് | 4.5 കിലോവാട്ട് |
വില | 74,999 രൂപ | 84,999 രൂപ | 99,999 രൂപ |
പീക്ക് പവർ | 11 കിലോവാട്ട് | 11 കിലോവാട്ട് | 11 കിലോവാട്ട് |
ടോപ്പ് സ്‌പീഡ് (മണിക്കൂറിൽ) | 105 കീമി | 117 കീമി | 124 കീമി |
ആക്‌സലറേഷൻ (0 to 40 km/h) | 3.2 സെക്കൻഡ് | 2.9 സെക്കൻഡ് | 2.8 സെക്കൻഡ് |
റേഞ്ച് | 117 കീമി | 159 കീമി | 200 കീമി |
ചാർജിങ് സമയം (0-80 %) | 3.3 മണിക്കൂർ | 4.6 മണിക്കൂർ | 5.9 മണിക്കൂർ |
ബാറ്ററി വാറന്‍റി | 8 വർഷം | 8 വർഷം | 8 വർഷം |
കളർ ഓപ്‌ഷനുകൾ | 5 | 5 | 5 |
റൈഡ് മോഡുകൾ | സ്പോർട്സ്, നോർമൽ, ഇക്കോ |
Also Read:
- 320 കിലോമീറ്റർ റേഞ്ചിൽ പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഒല: വില 79,999 രൂപ
- കരുത്തിലും ലുക്കിലും കേമൻ: കെടിഎം 390 അഡ്വഞ്ചറിന്‍റെ പുതുക്കിയ പതിപ്പ് വരുന്നു; മാറ്റങ്ങൾ എന്തെല്ലാം?
- 323 കി.മീ റേഞ്ചുള്ള പുതിയ ഇ-ബൈക്കുമായി അൾട്രാവയലറ്റ്: വാങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ