ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിക്കാനൊരുങ്ങി റിയൽമി. റിയൽമി പി 3 പ്രോ മോഡലാണ് പുറത്തിറക്കാനിരിക്കുന്നത്. റിയൽമി പി 3 സീരീസിലായിരിക്കും ഈ ഫോൺ പുറത്തിറക്കുക. വരാനിരിക്കുന്ന പി 3 പ്രോ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ റിയൽമി പി2 പ്രോ 5ജിയുടെ പിൻഗാമി ആയിരിക്കാനാണ് സാധ്യത. ഗെയിമിങ് ഇഷ്‌ട്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്‌ഷനായിരിക്കും ഇത്.
ഗെയിമിങിനായി കണ്ണുംപൂട്ടി വാങ്ങാം: ഉപയോക്താക്കളുടെ ഗെയിമിങ് അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എഐ പിന്തുണയുള്ള ജിടി ബൂസ്റ്റ് ഫീച്ചറുകൾ വരാനിരിക്കുന്ന ഫോണിൽ പ്രതീക്ഷിക്കാം. റിയൽമിയുടെ തന്നെ മറ്റൊരു ഫോണായ ജിടി 7 പ്രോയിലും മെച്ചപ്പെട്ട ഗെയിമിങ് എക്‌സ്‌പീരിയൻസിനായി ഇതേ ജിടി ബൂസ്റ്റ് സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നുണ്ട്.
![Realme P2 pro price in India Realme new phone റിയൽമി Best gaming phone](https://etvbharatimages.akamaized.net/etvbharat/prod-images/04-02-2025/23473750_realme.jpg)
ഫോണിന്‍റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. ഗെയിമിങ് സമയത്ത് ഉയർന്ന ഫ്രെയിം റേറ്റും തടസ്സമില്ലാത്ത ടച്ചും വാഗ്‌ദാനം ചെയ്യുന്നതായിരിക്കും റിയൽമി പി 3 പ്രോ. കൂടാതെ ഒപ്റ്റിമൈസ് ചെയ്‌ത ഡിവൈസ് താപനില, സ്ഥിരതയുള്ള നെറ്റ്‌വർക്ക് കണക്റ്റിവിറ്റി, കാര്യക്ഷമമായ ബാറ്ററി ഉപയോഗം, അഡ്വാൻസ്‌ഡ് കൂളിങ്, അൾട്രാ-റെസ്‌പോൺസീവ് ടച്ച് കൺട്രോൾ എന്നിങ്ങനെ പല ഫീച്ചറുകളും ഉൾക്കൊള്ളുന്നതാണ് റിയൽമി പി 3 പ്രോ. വരാനിരിക്കുന്ന ഫോൺ ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ഗെയിമിങുകാർക്ക് കണ്ണും പൂട്ടി വാങ്ങാവുന്ന ഒരു സ്‌മാർട്ട്‌ഫോൺ ആയിരിക്കാം ഇത്.
The #realmeP3Pro isn’t just powerful; it’s built for champions! 🔥
— realme (@realmeIndia) February 3, 2025
Curated in collaboration with the team of Krafton, this device delivers smoother gameplay & meets all tournament standards.
Get ready for one of the best mid-range devices for BGMI! 🚀#RealPassionNeverDies pic.twitter.com/c1ELdLt8ik
സ്‌മൂത്തായ ഗെയിമിങിനായി മികച്ച ടച്ച് റെസ്‌പോൺസുള്ള ലാഗ് കുറഞ്ഞ മികച്ച പെർഫോമൻസ് നൽകുന്ന ഫോണാവും വരാനിരിക്കുന്നത്. ബിജിഎംഐ ഡെവലപ്പറായ ക്രാഫ്റ്റണുമായി ചേർന്നാണ് ഇതിനായി റിയൽമി പ്രവർത്തിച്ചത്. സ്‌മാർട്ടിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന ടീസറിൽ പ്രോ പതിപ്പിൽ ജിടി ബൂസ്റ്റ് ഉണ്ടായിരിക്കുമെന്നാണ് പറയുന്നത്. ഇതേ സീരീസിൽ പുറത്തിറക്കുന്ന മറ്റു ഫോണുകളെക്കുറിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരി 17 നും ഫെബ്രുവരി 26 നും ഇടയിലായി ഈ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ലോഞ്ച് തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 12 ജിബി റാമിനും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
Also Read:
- പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
- വിവോയുടെ വി 50 സീരീസ് ലോഞ്ചിനൊരുങ്ങുന്നു; പ്രതീക്ഷിക്കാവുന്ന വിലയും ഫീച്ചറുകളും
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...