ഹൈദരാബാദ്: ആപ്പിളിന്‍റെ എഐ ഫീച്ചറുകളായ ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്കായി ഐഒഎസ് 18.1 അപ്‌ഡേറ്റ് മുതൽ ലഭ്യമായിരുന്നെങ്കിലും ഇന്ത്യൻ ഇംഗ്ലീഷിനെ പിന്തുണയ്‌ക്കുന്നതായിരുന്നില്ല. തുടക്കത്തിൽ യുഎസ് ഇംഗ്ലീഷും പിന്നീട് യുകെ ഇംഗ്ലീഷുമായിരുന്നു ആപ്പിൾ ഇന്‍റലിജൻസ് പിന്തുണച്ചത്. ഐഒഎസ് 18.4 അപ്‌ഡേറ്റിലൂടെ ഇന്ത്യൻ ഉപയോക്താക്കൾക്കായി ഇന്ത്യൻ ഇംഗ്ലീഷ് പിന്തുണയ്‌ക്കുന്ന ആപ്പിൾ ഇന്‍റലിജൻസ് എത്തുമെന്നാണ് ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കുന്നത്.
ഏപ്രിലോടെ ഇന്ത്യൻ ഇംഗ്ലീഷ് പിന്തുണയ്‌ക്കുന്ന ആപ്പിൾ ഇന്‍റലിജൻസുമായി ഐഒഎസ് 18.4 അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ആപ്പിൾ ഇന്‍റലിജൻസ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് ഇനി സെറ്റിങ്‌സിൽ ഭാഷ സ്വമേധയാ മാറ്റേണ്ടതില്ല. ഒന്നിലധികം ഭാഷ വകഭേദങ്ങളെ പിന്തുണയ്‌ക്കുന്ന തരത്തിലായിരിക്കും പുതിയ അപ്‌ഡേറ്റ് എത്തുക. സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി ഇത്തരത്തിൽ പ്രാദേശികവത്‌ക്കരിച്ച ഇംഗ്ലീഷ് വകഭേദങ്ങൾ ലഭ്യമാകും. കൂടാതെ ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, ലളിതവൽക്കരിച്ച ചൈനീസ്, പോർച്ചുഗീസ്, സ്‌പാനിഷ്, ജാപ്പനീസ്, കൊറിയൻ എന്നീ ഭാഷകളിലും ലഭ്യമാവും.
സാധാരണയായി ആപ്പിൾ ഇന്‍റലിജൻസിന്‍റെ ഭാഷ സജ്ജീകരിക്കുന്നതിനായി ആപ്പിൾ ഇന്‍റലിജൻസ് പിന്തുണയ്‌ക്കുന്ന ഐഫോണിന്‍റെ ലാംഗേജ് സെറ്റിങ്‌സ് എടുത്ത് യുകെ ഇംഗ്ലീഷോ യുഎസ് ഇംഗ്ലീഷോ ആയി ക്രമീകരിക്കേണ്ടതുണ്ട്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഇതിന്‍റെ ആവശ്യമില്ലാതാവും.
2024 ഒക്‌ടോബറിലാണ് ഐഒഎസ് 18.1 അപ്‌ഡേറ്റിലൂടെ ആപ്പിൾ ഇന്‍റലിജൻസ് ലഭ്യമാകുന്നത്. ആദ്യം ലഭ്യമായിരുന്നത് യുഎസ് ഇംഗ്ലീഷിൽ മാത്രമായിരുന്നു. എന്നാൽ പിന്നീട് യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ പ്രാദേശികവത്ക്കരിച്ച ഇംഗ്ലീഷിനെ പിന്തുണയ്‌ക്കാനും തുടങ്ങി. ഇപ്പോഴിതാ ഇന്ത്യൻ ഇംഗ്ലീഷിലും ലഭ്യമാകാൻ പോവുകയാണ്.
ടിം കുക്കിന്‍റെ അഭിപ്രായത്തിൽ ഐഫോൺ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുന്നു. ആവശ്യക്കാരേറുന്നതിനാൽ തന്നെ രാജ്യത്ത് തങ്ങളുടെ റീട്ടെയിൽ സ്റ്റോറുകൾ വർധിപ്പിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം പറയുന്നു. ബെംഗളൂരു, പൂനെ, ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിൽ നാല് പുതിയ ആപ്പിൾ സ്റ്റോറുകൾ തുറക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്.
Also Read:
- ടിക്കറ്റ് ബുക്ക് ചെയ്യാം, ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം: എല്ലാ റെയിൽവേ സേവനങ്ങളും ഒരൊറ്റ ആപ്പിൽ; വിശദമായി അറിയാം
- വാട്‌സ്‌ആപ്പ് ഉപയോക്താക്കൾ സൂക്ഷിക്കുക! നിങ്ങളറിയാതെ വിവരങ്ങൾ ചോർത്തും; ഇസ്രയേൽ കമ്പനി ചാരവൃത്തി നടത്തുന്നതായി ആരോപണം
- വിപണി കീഴടക്കാൻ ആക്‌ടിവയുടെയും ആക്‌സസിന്‍റെയും ഇലക്‌ട്രിക് സ്‌കൂട്ടറുകൾ: മികച്ചതേത്? താരതമ്യം ചെയ്യാം...
- സാംസങ് ഗാലക്‌സി എസ് 25 സീരീസ് കുറഞ്ഞ വിലയിൽ എവിടെ ലഭിക്കും? വിവിധ രാജ്യങ്ങളിലെ വിലയറിയാം...
- സാംസങ് ഗാലക്‌സി എസ് 25 അൾട്രയിൽ വിലയ്‌ക്കനുസരിച്ചുള്ള അപ്‌ഗ്രേഡുകളുണ്ടോ? എസ് 24 അൾട്രയുമായി താരതമ്യം ചെയ്യാം...