സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. ഏതാനും ദിവസമായി വില ഉയര്‍ന്ന് നിന്നിരുന്ന മുരിങ്ങക്കയ്‌ക്ക് രണ്ട് ദിവസമായി നേരിയ വിലക്കുറവുണ്ട്. എറണാകുളത്ത് 300, കോഴിക്കോട് 250, കണ്ണൂരില്‍ 222, കാസര്‍കോട് 220 എന്നിങ്ങനെയാണ് മുരിങ്ങ വില. വെളുത്തുള്ളി വിലയാണ് വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. കിലോയ്‌ക്ക് 400 രൂപയാണ് വിവിധ കേന്ദ്രങ്ങളിലെ വെളുത്തുള്ളി വില. തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്.