ETV Bharat / state

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് സ്വിഗ്ഗി മാനേജ്‌മെന്‍റ്, ചര്‍ച്ച പരാജയം; സമരം കടുപ്പിക്കാൻ സമരസമിതി - SWIGGY WORKERS MANAGEMENT MEETING

വേതന വർധനവും ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള 13 ആവശ്യങ്ങളാണ് സംഘടനാ പ്രതിനിധികൾ മാനേജ്‌മെന്‍റിന് മുന്നിലേക്ക് വച്ചത്.

KERALA SWIGGY WORKERS STRIKE  GIG WORKERS PROTEST KERALA  SWIGGY DELIVERY BOYS STRIKE KERALA  സ്വിഗ്ഗി പണിമുടക്ക്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

തിരുവനന്തപുരം: ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ സ്വിഗ്ഗി തൊഴിലാളികളും മാനേജ്‌മെന്‍റും നടത്തിയ ചര്‍ച്ച പരാജയം. തൊഴിലാളി സംഘടനാ പ്രതിനിധികൾ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളും നടപ്പാക്കില്ലെന്നാണ് സ്വിഗ്ഗി മാനേജ്മെൻ്റ് നിലപാട്. തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു യോഗം.

വേതന വർധനവും ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് തള്ളിയതെന്ന് ഓൺലൈൻ ഗിഗ് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രതിനിധി അമീർ ഇടിവി ഭാരതിനോട് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നവരെ സമരം തുടരുമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ വിപുലമായി സംസ്ഥാന തലത്തിൽ സമരം ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചര്‍ച്ച പരാജയപ്പെട്ട വിവരം മന്ത്രി ശിവൻകുട്ടിയെ ലേബര്‍ കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരുമെന്നാണ് ലേബര്‍ വകുപ്പ് അറിയിക്കുന്നത്.

നേരത്തെ, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ മാസം 16ന് സംയുക്ത സമരസമിതി പണിമുടക്കിയിരുന്നു. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നായിരുന്നു പ്രതിഷേധക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചത്.

Also Read : കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും; കര്‍ശന നടപടി എടുക്കുമെന്ന് വനിതാ കമ്മിഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.