തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലെ എസ്‌കോര്‍ട്ട് വാഹനം അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ കമാൻഡോ വാഹനത്തിന് പിന്നിൽ എസ്കോർട്ട് പോയ പള്ളിക്കൽ സ്റ്റേഷനിലെ പൊലീസ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ സമീപം ഇന്ന് ഉച്ചയോടെയാണ് (23 ഡിസംബര്‍) അപകടം നടന്നത്.
കടയ്ക്കൽ കോട്ടക്കലിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. മുഖ്യമന്ത്രിയുടെ കമാൻഡോ വാഹനത്തിന് പിന്നിലാണ് എസ്കോർട്ട് പോയ പൊലീസ് വാഹനം ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. അപകടം ഗുരുതരമല്ലാത്തതിനാൽ വാഹന വ്യൂഹം യാത്ര തുടരുകയായിരുന്നു.
Also Read: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടത്തില്‍ പെട്ടത് അഞ്ച് വാഹനങ്ങള്‍- വീഡിയോ