ന്യൂഡൽഹി:വനിതാ ദിനമായ മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകള്‍. മൻ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 8നാണ് അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്നത്.
സ്‌ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്‌ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്‌ക്കുമെന്ന് മോദി പറഞ്ഞു. സ്‌ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തിൽ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തൻ്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വിവിധ രംഗത്ത് മുന്നേറിയ സ്‌ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്‌ക്കുമെന്ന് മോദി പറഞ്ഞു.
"ഇത്തവണ വനിതാ ദിനത്തിൽ, നമ്മുടെ നാരി-ശക്തി പദ്ധതിക്കായി സമർപ്പിക്കുന്ന ഒരു ദിവസത്തിനായി ഞാൻ ഒരു സംരംഭം ആരംഭിക്കാൻ പോകുകയാണ്. ഈ പ്രത്യേക അവസരത്തിൽ, എക്‌സ്, ഇൻസ്റ്റാഗ്രാം പോലുള്ള എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യത്തെ ചില പ്രചോദനാത്മക വനിതകൾക്ക് ഞാൻ കൈമാറും. നിരവധി മേഖലകളിൽ വിജയം നേടിയ സ്ത്രീകള്‍ മാർച്ച് 8 ന് തങ്ങളുടെ അനുഭവങ്ങളും എല്ലാവരുമായി പങ്കുവയ്‌ക്കും" അദ്ദേഹം കുറിച്ചു.