കേരളം

kerala

ETV Bharat / bharat

കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ; നഷ്‌ടപെട്ട കൈകൾ ചിത്രകാരന് തിരിച്ച് ലഭിച്ചു

സർ ഗംഗാറാം ആശുപത്രിയിൽ വച്ച് നടന്ന 12 മണിക്കൂർ നീണ്ട ശാസ്ത്രക്രിയിൽ ചിത്രകാരന് കൈകൾ തിരിച്ച് ലഭിച്ചു

organ transplantation  കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ  അവയവദാനം  Organ donation
Brain-Dead Woman Donor Gives Hands To Delhi Painter

By ETV Bharat Kerala Team

Published : Mar 6, 2024, 6:02 PM IST

ഡൽഹി: വരകളുടെ ലോകത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് ട്രെയിൻ അപകടത്തിൽ ഇരു കൈകളും നഷ്‌ടപ്പെട്ട ചിത്രകാരൻ. കൈമാറ്റി വയ്ക്കൽ സർജറിയിലൂടെ ഡൽഹിയിലെ ചിത്രകാരന് നഷ്‌ടപെട്ട കൈകൾ തിരിച്ച് ലഭിച്ചു. വിജയകരമായ കൈമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡൽഹിയിൽ ആദ്യത്തെ ആളാണ് ഈ 45 കാരൻ.

സൗത്ത് ഡൽഹിയിലെ പ്രമുഖ സ്‌കൂളിലെ മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഹെഡ് മീന മേത്തയുടെ കൈകളാണ് ദാനം ചെയ്‌തത്. മീന മേത്തയുടെ മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സർ ഗംഗാറാം ആശുപത്രിയിൽ വച്ചാണ് 12 മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശാസ്ത്രക്രിയ നടന്നത്. മേത്തയുടെ വൃക്ക, കരൾ, കോർണിയ എന്നിവ മറ്റ് മൂന്ന് പേർക്കും ദാനം ചെയ്‌തു.

അതേസമയം ലോകത്തുടനീളമുള്ള അവയവ ദാന നിരക്കിൽ വളെരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ജനസംഘ്യയുടെ 0.1 ശതമാനം പേർ മാത്രമാണ് മരണശേഷം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ഇത് 70-80 ശതമാനമാണ്. ദാതാക്കളുടെ ലഭ്യത കുറവ് മൂലം അവയവമാറ്റം നടക്കാതെ നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് ഓരോ വർഷവും മരിക്കുന്നത്.

അവയവദാനം ചെയ്യാൻ ആളുകൾ ഇന്നും തയ്യാറാകുന്നില്ല. അതിന്‍റെ പ്രധാന കാരണം അവബോധമില്ലായ്‌മയും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളുമാണ്. ഓരോ വർഷം കഴിയുന്തോറും അവയവങ്ങൾ ദാനം ചെയ്യപ്പെടുന്നവരുടെ എണ്ണവും മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരം വർധിച്ചുവരികയാണ്.

മരണപ്പെട്ടവരുടെ അവയവങ്ങൾ കൃത്യസമയത്ത് ദാനം ചെയ്യുന്നതിലൂടെ നിരവധി പേർക്ക് അവരുടെ ജീവിതം തിരിച്ചു ലഭിക്കും. ഇതിനായി വേണ്ടത് ആളുകളിൽ കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ്.

ABOUT THE AUTHOR

...view details