തിരുവനന്തപുരം: ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ പാഠക മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് തൃശൂർ ജില്ലയിലെ നവനീത് കൃഷ്‌ണ. എ ഗ്രേഡ് സ്വന്തമാക്കിയാണ് നവനീതിന്‍റെ മടക്കം. സെന്‍റ് അഗസ്റ്റിൻ എച്ച് എസ് എസ്, കുട്ടനെല്ലൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നവനീത് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത് ആദ്യമായാണ്. ഡോ. നേതൃദാസ്, ഡോ. ദിവ്യ എസ് ദമ്പതികളുടെ മകനാണ് നവനീത്.
എന്താണ് പാഠകം?
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരയിനമായ പാഠകം ക്ഷേത്ര കലാരൂപങ്ങളിൽ പെടുന്ന പ്രധാന കലാരൂപമാണ്. പുരാണത്തിലെ കഥ പറച്ചിലാണ് പാഠകം. വളരെ ലളിതമായ ക്ഷേത്ര കലാരൂപം കൂടിയാണിത്. കത്തിച്ചുവച്ച ഒരു നിലവിളക്കിന് മുമ്പിലാണ് കലാകാരൻ കഥ പറച്ചിൽ നടത്തുക. ഇതിൽ ഒരു കലാകാരൻ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാഠകത്തിന്‍റെ ഡ്രസ് കോഡ്
ചുവന്ന പട്ട് കൊണ്ട് തലയിലൊരു കെട്ട്, ശരീരത്തിൽ ഭസ്‌മക്കുറി, മാലകൾ, നെറ്റിയിൽ കുങ്കുമപ്പൊട്ട് എന്നിവയാണ് പാഠകത്തിന്‍റെ വേഷം. പാഠകം അവതരിപ്പിക്കുന്ന ആൾ വാഗ്മിയും നർമബോധവും ഉള്ള ആളായിരിക്കണം.
കൂത്തിന്‍റെ അവതരണ രീതിയുമായി സാദൃശ്യമുണ്ടെങ്കിലും പരിഹാസ പ്രയോഗങ്ങൾ പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്. വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്‌ഠാന കർമ്മങ്ങളോ ഇല്ലാ എന്നതും പാഠകത്തെ ലളിതമാക്കുന്നു. ചാക്യാർ കൂത്തിൽ നിന്നാണ് പാഠകം ഉദ്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്.
Also Read: പകർന്നാട്ടം.. തകർത്താട്ടം.. കലോത്സവ നാടക വേദി ക്യാമറാക്കണ്ണുകളിലൂടെ...