ETV Bharat / education-and-career

കലോത്സവ വേദിക്ക് അഭിമാനമായി കാടിൻ്റെ മകൻ്റെ നാടകം; ചരിത്രം കുറിച്ച് സുഭീഷ് - TRIBAL PARTICIPATION IN KALOLSAVAM

മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി സുഭീഷാണ് നാടകത്തിൽ പങ്കെടുത്ത് ചരിത്രം കുറിച്ചത്.

KERALA SCHOOL KALOLSAVAM  KERALA ARTS FESTIVAL  കേരള സ്‌കൂൾ യുവജനോത്സവം  KALOLSAVAM 2025
From Left GR Anil, Subheesh (ETV Bharat)
author img

By ETV Bharat Kerala Team

Published : 22 hours ago

തിരുവനന്തപുരം: കാട് നശിപ്പിക്കുന്നവർക്കെതിരെയുള്ള നാടകവുമായി കാടിൻ്റെ മകൻ. ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ അംഗമായ മലമ്പണ്ടാര ഗോത്രവിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർഥി സുഭീഷാണ് കലോത്സവ ചരിത്രത്തിൻ്റെ ഭാഗമായെത്തിയത്. സർക്കാർ കണക്കനുസരിച്ച് വളരെ കുറച്ച് ആളുകൾ മാത്രമുള്ള ഈ വിഭാഗത്തിൽ നിന്ന് ഒരു വിദ്യാർഥി ആദ്യമായാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രകൃതി സംരക്ഷണത്തിൻ്റെ കഥ പറയുന്ന 'സൈറൺ' എന്ന നാടകമാണ് സുഭീഷും സംഘവും ഇന്ന് ടാഗോർ തിയേറ്ററിൽ അവതരിപ്പിച്ചത്. നാടകാവതരണത്തിന് ശേഷം വൈകിട്ട് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും ജിആർ അനിലും ചേർന്ന് സുഭീഷിനെയും സംഘത്തെയും ആദരിച്ചു.

പത്തനംതിട്ട വടശേരിക്കര എംആർഎസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് സുഭീഷ്. ഗോത്രാചാരങ്ങളും വിശ്വാസങ്ങളും മുറുകെപ്പിടിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ടവർ വനത്തിനുള്ളിൽ അലഞ്ഞുതിരിഞ്ഞാണ് ജീവിക്കുന്നത്.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനമേഖലകളിലാണ് ഇവർ വസിക്കുന്നത്. നിലവിൽ പത്തനംതിട്ട ജില്ലയിലെ ളാഹ വനമേഖലയിൽ താമസിക്കുന്ന മോഹനൻ്റെയും സുമിത്രയുടേയും ഒൻപത് മക്കളിൽ മൂത്തയാളാണ് സുഭീഷ്. പലപ്പോഴും സ്‌കൂൾ വിദ്യാഭ്യാസം സുഭീഷ് നിർത്തിപ്പോയിരുന്നു.

എന്നാൽ ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ തീവ്രശ്രമങ്ങളുടെ ഭാഗമായി പലപ്പോഴായി തിരികെ എത്തിച്ചു. ഈ വർഷം ഗോത്രവിഭാഗങ്ങളുടെ തനത് കലകൾ അടക്കമുള്ളവ കലോത്സവത്തിൻ്റെ ഭാഗമാക്കിയ വിദ്യാഭ്യാസ വകുപ്പിന് അഭിമാനകരമായ അരങ്ങേറ്റം കൂടിയായി സുഭീഷിൻ്റെ നാടക അവതരണം.

Also Read: ഉരുളെടുത്തവരുടെ അതിജീവനം; സദസിനെ കണ്ണീരണിയിച്ച് വെള്ളാര്‍മല സ്‌കൂളിന്‍റെ നാടകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.