അഗർത്തല : ത്രിപുരയില്‍ വോട്ടുചെയ്യാനെത്തിയവര്‍ക്ക് തേനീച്ച ആക്രമണത്തില്‍ പരിക്ക്. ഖോവായ് ജില്ലയിലെ ബരാബിൽ പ്രദേശത്ത് വോട്ട് ചെയ്യാനായി ക്യൂവിൽ നിന്ന വോട്ടർമാരെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. സ്‌ത്രീകൾ ഉൾപ്പെടെ 15- ഓളം വോട്ടർമാർക്ക് പരിക്കേറ്റു.
ആക്രമണമുണ്ടായതോടെ വോട്ടർമാര്‍ ക്യൂവിൽ നിന്ന് ചിതറി ഓടുകയായിയിരുന്നു. ഫയർ ആൻഡ് എമർജന്‍സി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിക്കേറ്റവരെ ഖോവായ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ഇവരെ വീടുകളിലേക്ക് തിരിച്ചയച്ചതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.