ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ ഭാര്യ ഡോ.ഗുര്‍പ്രീത് കൗര്‍. എഎപി നാല്‍പ്പത് താരപ്രചാരകരുടെ പട്ടിക പുറത്ത് വിട്ടു. പട്ടികയില്‍ പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും ഡോ.ഗുര്‍പ്രീത് കൗറും പ്രചാരണങ്ങളില്‍ സജീവമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദിവസങ്ങളായി ഡല്‍ഹിയിലുള്ള കൗര്‍ വിവിധ മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയാണ്. പഞ്ചാബ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇവര്‍ വോട്ടര്‍മാരുമായി സംവദിക്കുന്നത്. പല പൊതുസമ്മേളനങ്ങളിലും അവര്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അവര്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പാര്‍ട്ടിക്ക് ഗുര്‍പ്രീതിന്‍റെ പങ്കാളിത്തം ഏറെ ഗുണകരമാകുമെന്നാണ് എഎപിയുടെ പ്രതീക്ഷ.
MUNDKA विधान सभा हलके से पार्टी उम्मीदवार जसबीर कराला जी के लिए डोर-टू-डोर प्रचार किया...स्थानीय निवासियों ने बहुत ही ज़ोरदार समर्थन दिया...हर घर ने बड़े सम्मान के साथ स्वागत किया...इतना मान-सम्मान और प्यार देने के लिए सबका दिल से धन्यवाद...जसबीर कराला जी निश्चित रूप से हलके से… pic.twitter.com/qC2lICYFFn
— Gurpreet Kaur Mann (@PBGurpreetKaur) January 23, 2025
മുന്ദക നിയമസഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജസ്‌ബീര്‍ കരലയ്ക്ക് വേണ്ടി താന്‍ വീടുവീടാന്തരം പ്രചാരണം നടത്തിയതായി അവര്‍ എക്‌സില്‍ കുറിച്ചു. നാട്ടുകാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. എല്ലാവീടുകളിലും അദ്ദേഹത്തെ അതീവ ആദരവോടെയാണ് സ്വീകരിച്ചത്. ഇത്രയധികം ബഹുമാനവും സ്‌നേഹവും നല്‍കുന്നതിന് നന്ദി എന്നും അവര്‍ കുറിച്ചു. വലിയ ഭൂരിപക്ഷത്തില്‍ ജസ്‌ബീര്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. ആം ആദ്‌മി പാര്‍ട്ടി നീണാള്‍ വാഴട്ടെയെന്നും അവര്‍ കുറിച്ചു.
ഇതാദ്യമായല്ല മാനിനിന്‍റെ ഭാര്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവരുടെ സ്വന്തം ജില്ലയായ സന്‍ഗ്രൂറിലും അവര്‍ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതിന് ശേഷം ജലന്ധര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തി.
ആ സമയത്ത് മുഖ്യമന്ത്രി ജലന്ധറില്‍ ഒരു വീട് വാടകയ്ക്ക് എടുക്കുകയും ഭാര്യയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കുകയും ചെയ്‌തു. ഡോ.കൗര്‍ നേരിട്ട് തന്നെ എല്ലാവരുടെയും പരാതികള്‍ കേട്ടു. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് ജയിച്ച് കേറി. അതേസമയം ഹരിയാന തെരഞ്ഞെടുപ്പി്ലക ഇവര്‍ പ്രചാരണത്തിന് എത്തിയിരുന്നില്ല.
അടുത്തമാസം അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. 83,49,645 പുരുഷ വോട്ടര്‍മാരും 71,73,952 വനിതാ വോട്ടര്‍മാരും 1261 ഭിന്ന ലിംഗക്കാരുമാണ് ഡല്‍ഹിയിലുള്ളത്.
ഡല്‍ഹിയിലെ ഏഴാം നിയമസഭയില്‍ 62 സമാജികരും ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്നുള്ളവരായിരുന്നു. അതായത് നിയമസഭ സീറ്റിന്‍റെ 89 ശതമാനവും അവര്‍ സ്വന്തമാക്കി. എട്ട് സമാജികരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. അതായത് മൊത്തം സീറ്റുകളുടെ 11 ശതമാനം.
2015 ലെ തെരഞ്ഞെടുപ്പില്‍ എഎപിക്ക് 67 അംഗങ്ങളുണ്ടായിരുന്നു. ബിജെപിക്ക് മൂന്നും. എന്നാല്‍ 2024 ല്‍ ഡല്‍ഹിയിലെ മുഴുവന്‍ ലോക്‌സഭ സീറ്റുകളും (അതായത് ഏഴ്)ബിെജപി പിടിച്ചെടുത്തു.
Also Read: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സ്വഭാവമല്ല നിയമസഭ തെരഞ്ഞെടുപ്പിന്: വിദഗ്‌ധർ പറയുന്നതിങ്ങനെ