ETV Bharat / state

ബേപ്പൂര്‍ ഫെസ്‌റ്റിനിടെ ബൈക്ക് മോഷണം; കുട്ടി മോഷ്‌ടാക്കൾ ഉൾപ്പെടെ 4 പേർ പിടിയിൽ - BIKE THEFT ON BEYPORE WATER FEST

മോഷണം പോയത് വിവിധ പാർക്കിങ് ഏരിയകളിൽ നിർത്തിയിട്ട നാലോളം ബൈക്കുകൾ...

BEYPORE WATER FESTIVAL 2025  BIKE THEFT INCLUDING MINORS BEYPORE  ബേപ്പൂര്‍ ഫെസ്റ്റ് ബൈക്ക് മോഷണം  ബേപ്പൂര്‍ വാട്ടര്‍ ഫെസ്‌റ്റിവല്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 23, 2025, 3:24 PM IST

കോഴിക്കോട്: കുട്ടികൾ ഉൾപ്പെട്ട വാഹന മോഷണ സംഘം പൊലീസിന്‍റെ പിടിയിൽ. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹിം (18), പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ എന്നിവരെയാണ് ബേപ്പൂർ പൊലീസും ഫറോക്ക് ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.

ബേപ്പൂർ ഫെസ്റ്റിനിടെയാണ് വിവിധ പാർക്കിങ് ഏരിയകളിൽ നിർത്തിയിട്ട നാലോളം ബൈക്കുകൾ മോഷണം പോയത്. മോഷണം പോയ മൂന്ന് ബൈക്കുകൾ അടുത്ത ദിവസങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ ഭാഗങ്ങളിലെ സിസിടിവികൾ പരിശോധിച്ചതിൽ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെക്കാനിക്കൽ കണ്ടീഷൻ മോശമായതിനാൽ മൂന്ന് വാഹനങ്ങൾ മോഷ്‌ടാക്കൾ അന്ന് തന്നെ ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു വാഹനം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാർ ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്കും ഒപ്പം പ്രതികളെയും പൊലീസ് കണ്ടെത്തിയത്.

മുഖ്യ പ്രതി മുഹമ്മദ് ഷഹീമിന് കോടതി ഉപാദികളോടെ ജാമ്യം അനുവദിച്ചു. പിടികൂടിയ കുട്ടികളെ ജുവനൈൽ കോടതി മുൻപാകെ ഹാജരാക്കി.

Also Read: ഡ്രൈവറില്ലാതെ കെഎസ്‌ആർടി ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി, ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്; വീഡിയോ - KSRTC BUS RAMMED INTO HOTEL

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.