വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ(88) ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വത്തിക്കാൻ. കടുത്ത ന്യുമോണിയ ബാധ (pontiff battles pneumonia)യെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച മാർപാപ്പയുടെ രക്ത പരിശോധനയിൽ വൃക്ക തകരാറിൻ്റെ ലക്ഷണങ്ങൾ നേരിയ തോതിൽ കാണിക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു.
ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്‌സിജൻ കൊടുക്കുന്നുണ്ട്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി ആധികൃതർ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആൻ്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാർപാപ്പയെ വെള്ളിയാഴ്‌ചയാണ് റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് 'സെപ്‌സിസ്' എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോർട്ടുകൾ.
I have recently received many messages of affection, and I have been particularly struck by the letters and drawings from children. Thank you for your closeness, and for the consoling prayers I have received from all over the world!
— Pope Francis (@Pontifex) February 23, 2025
അതേസമയം തനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യർഥിച്ചു. റോമിലെ ജമേല്ലി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. ആരോഗ്യ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്.