പാലക്കാട്: ഇഎൻ സുരേഷ് ബാബുവിനെ സിപിഎം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ചിറ്റൂർ തത്തമംഗലത്ത് നടക്കുന്ന ജില്ലാ സമ്മേളനത്തിൽ ഏകകണ്‌ഠമായായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ സെക്രട്ടറി പദവിയിൽ അദ്ദേഹത്തിന് ഇത് രണ്ടാം ഊഴമാണ്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
44 അംഗ ജില്ലാ കമ്മിറ്റിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്. മുൻ എംഎൽഎ ഗിരിജാ സുരേന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ആർ ജയദേവൻ, എൻ സരിത, സിപി പ്രമോദ്, ടികെ അച്ചുതൻ, എൻഡി സുഭാഷ്, ടി കണ്ണൻ, സി ഭവദാസ്, ഗോപാലകൃഷ്‌ണൻ എന്നിവരാണ് പുതിയ അംഗങ്ങൾ.
മൂന്ന് ദിവസമായി നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം ഇന്ന് വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.