ഹൈദരാബാദ് : ഫിലിം സിറ്റി സന്ദർശിച്ച് ഹൈദരാബാദിലെ യുഎസ് കൗൺസൽ ജനറൽ ജെന്നിഫർ ലാർസൺ. ഫിലിം സിറ്റി സന്ദർശിക്കാനെത്തിയ ജെന്നിഫർ ലാർസണിന് ഹൃദ്യമായ വരവേൽപാണ് അധികൃതർ നൽകിയത്. ഫിലിം സിറ്റിക്കൊപ്പം ഇടിവി, ഇടിവി ഭാരത്, ഇനാടു, ഇടിവി ബാലഭാരത്, ഇടിവി വിൻ, റാമോജി ജേർണലിസം അക്കാദമി, ഇടിവി പ്ലസ് എന്നീ ഓഫിസുകളടങ്ങുന്ന മീഡിയ ഹബ്ബും കണ്ടാണ് മടങ്ങിയത്.
ചെയർമാൻ കിരൺ, ഫിലിം സിറ്റി മാനേജിങ് ഡയറക്‌ടർ വിജയേശ്വരി, ഡയറക്‌ടർമാരായ സാഹരി, ബൃഹതി എന്നിവർ ജെന്നിഫർ ലാർസണിനെ സ്വീകരിച്ചു. റാമോജി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ഉന്നതാധികാരികളുമായും കൂടിക്കാഴ്‌ച നടത്തി. മാധ്യമ പ്രവർത്തനം, ടൂറിസം എന്നിവക്ക് റാമോജി ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ പറ്റി ജെന്നിഫർ ലാർസൺ കൂടിക്കാഴ്‌ചയിൽ സംസാരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ ഭാഷകളിൽ രാജ്യത്തുടനീളം വാർത്തകളെത്തിക്കുന്ന ഇടിവി ഭാരതിൻ്റെ നൂതന പ്രവർത്തന സംവിധാനങ്ങളെ കുറിച്ച് സിഇഒ ജൊന്നലഗഡ ശ്രീനിവാസ് വിവരിച്ചു. നൂതന സാങ്കേതികവിദ്യയെ ഫലപ്രദമായി പ്രാവർത്തികമാക്കിയതിൽ അഭിനന്ദനങ്ങളറിയിച്ചാണ് യുഎസ് കൗൺസൽ ജനറൽ ജെന്നിഫർ ലാർസൺ തിരികെ മടങ്ങിയത്. പബ്ലിക് അഫയേഴ്‌സ് ഓഫിസർ അലക്‌സാണ്ടർ മക്‌ലാരൻ, മീഡിയ ഉപദേഷ്‌ടാവ് അബ്‌ദുൾ സമദ് എന്നിവർ സന്ദർശന വേളയിൽ ജെന്നിഫർ ലാർസണിന് ഒപ്പമുണ്ടായിരുന്നു.