മുംബൈ (മഹാരാഷ്ട്ര) :ഹോട്ടല്‍ മുറിയില്‍ അമേരിക്കന്‍ പൗരനായ 62 കാരന് മരിച്ച നിലയില്‍. മുംബൈ അന്ധേരി ഏരിയയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നലെ (12.03.2024) രാവിലെ മാര്‍ക്ക് വില്യംസ് എന്ന അമേരിക്കന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് (US national found dead in hotel room Mumbai). ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി മുംബൈയില്‍ എത്തിയതായിരുന്നു മാര്‍ക്ക് വില്യംസ്.
മാര്‍ച്ച് 9നാണ് മാര്‍ക്ക് മുംബൈയില്‍ എത്തിയത്. 14ന് യുഎസിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മീറ്റിങ്ങിനെത്തിയ മാര്‍ക്ക് മാര്‍ച്ച് 9 മുതല്‍ തന്നെ പ്രസ്തുത ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു.