ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് (എസ്‌ടിഎഫ്) എതിരെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ക്യാബിനറ്റ് മന്ത്രി മന്ത്രി ആശിഷ് പട്ടേൽ. എസ്‌ടിഎഫില്‍ നിന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അശിഷ് പട്ടേല്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
തന്‍റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നിൽ 'വലിയ ഗൂഢാലോചന' ഉണ്ടെന്നും അപ്‌നാ ദള്‍ (എസ്) ആക്‌ടിങ് പ്രസിഡന്‍റ് കൂടിയായ ആശിഷ് പട്ടേൽ പറഞ്ഞു. "സാമൂഹിക നീതി'ക്കുവേണ്ടിയുള്ള തന്‍റെ പോരാട്ടത്തിനിടെ എന്തെങ്കിലും ഗൂഢാലോചനയോ മറ്റെന്തെങ്കിലും സംഭവമോ ഉണ്ടായാൽ അതിന്‍റെ ഉത്തരവാദിത്തം എസ്‌ടിഎഫിന് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വകുപ്പ് മേധാവികളുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിക്കുന്ന സിറത്തുവിൽ നിന്നുള്ള എംഎൽഎയും അപ്‌നാ ദൾ (കമേരവാദി) നേതാവുമായ പല്ലവി പട്ടേൽ രംഗത്ത് എത്തിയിരുന്നു. പ്രായമായവരുടെ നിയമനം സുഗമമാക്കാൻ, ഉദ്യോഗസ്ഥർ നിലവിലെ സർവീസ് ചട്ടങ്ങൾ മറികടന്നുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു അവർ ആരോപിച്ചത്. ഈ ആരോപണം സംസ്ഥാനത്ത് വലിയ വിവാദത്തിനാണ് വഴിവച്ചത്. വിഷയത്തിൽ പല്ലവി പട്ടേൽ നിയമസഭയിൽ പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു.