മുംബൈ:ബിജെപി നേതാവ്വിനോദ് താവ്‌ഡെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തുവന്നിരിക്കുന്നത്. തുൾജാ ഭവാനിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിനോദ് താവ്ഡെ കളളപണ ഇടപാടുകള്‍ നടത്തിയതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനത്തെ ഈ അഴിമതി ഭരണം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നത്. തുൾജാ ഭവാനിയോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംസ്ഥാനത്തെ കർഷകർക്ക് വേണ്ടിയാണ് താൻ തുൾജ ഭവാനിയെ കാണാനെത്തിയത്. സാധാരണക്കാർക്ക് നല്ല നാളുകൾ ഉണ്ടാകാനും നല്ല സർക്കാര്‍ ഉണ്ടാകാനും അദ്ദേഹവുമായുളള കൂടിക്കാഴ്‌ച സഹായിക്കുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്‌ട്ര വിധിയെഴുതാന്‍ പോളിങ് ബുത്തിലെത്താന്‍ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി ദേശീയ സെക്രട്ടറി വിനോദ് താവ്‌ഡെക്കെതിരെ കളളപ്പണ ആരോപണവുമായി ബഹുജന്‍ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂർ രംഗത്തുവന്നിരിക്കുന്നത്.