കേരളം

kerala

ETV Bharat / bharat

'നല്‍കിയത് വലിയ ഉത്തരവാദിത്തം, നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'; ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ - Udayanidhi Stalin as Deputy CM - UDAYANIDHI STALIN AS DEPUTY CM

തമിഴ്‌നാട് മന്ത്രിസഭയിലേക്ക് പുതിയ നാല് മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തു.

UDAYANIDHI STALIN TAMIL NADU  ഉദയനിധി സ്റ്റാലിന്‍  TAMILNADU DMK  തമിഴ്‌നാട് ഉപമുഖ്യമന്ത്രി
Tamilnadu deputy CM UDAYANIDHI STALIN (ETV Bharat)

By ETV Bharat Kerala Team

Published : Sep 29, 2024, 5:24 PM IST

ചെന്നൈ: മുഖ്യമന്ത്രിയും മന്ത്രിമാരും തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയതെന്നും അത് നിറവേറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദയനിധി സ്റ്റാലിൻ. ഇന്നലെയാണ് ഉദയനിധി സ്‌റ്റാലിനെ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ശുപാര്‍ശ ചെയ്‌ത് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

താന്‍ മുമ്പ് ചെയ്‌ത പ്രവര്‍ത്തനങ്ങളൊക്കെയാകാം തന്നെ ഉപമുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്താന്‍ കാരണമായത് എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ മുൻ അധ്യക്ഷനും മുത്തച്ഛനുമായ എം കരുണാനിധിയുടെ ചെന്നൈയിലെ സ്‌മാരകത്തിൽ ഉദയനിധി സ്‌റ്റാലിന്‍ ആദരാഞ്ജലികൾ അർപ്പിച്ചു. തമിഴ്‌നാട് മന്ത്രിമാരായ ശേഖർ ബാബു, ടിആർബി രാജ, അൻബിൽ മഹേഷ്, മറ്റ് എംഎൽഎമാർ എന്നിവരും സ്‌മാരകത്തിൽ എത്തിയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡിഎംകെ സര്‍ക്കാരില്‍ യുവജനക്ഷേമ കായിക വികസന മന്ത്രിയായിരുന്നു ഉദയനിധി. നിലവിലുള്ള ചുമതലകൾക്ക് പുറമെ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്‍റ് പോർട്ട്ഫോളിയോയും ഉദയനിധി ഏറ്റെടുക്കും.

അതേസമയം, സെന്തിൽ ബാലാജി, ഗോവി ചെഹിയാൻ, രാജേന്ദ്രൻ, എസ്എം നാസർ എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ഹൗസിൽ ഇന്നാണ് (29-09-2024) സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

Also Read:യുഎന്നില്‍ പാക് പ്രധാനമന്ത്രിയുടെ വായടപ്പിച്ച ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ; ആരാണ് ഭവിക മംഗളാനന്ദന്‍

ABOUT THE AUTHOR

...view details