ന്യൂഡൽഹി: ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തി കീഴിലുള്ള ഇന്ത്യക്കാരെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885 ഡിസംബർ 28-ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമാകുന്നത്. സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്‌കാരങ്ങളിലും തുടങ്ങി രാജ്യത്തെ സ്വയം പര്യാപ്‌തമാക്കുന്ന പല പദ്ധതികള്‍ക്കും തറക്കല്ലിടുകയും സാക്ഷ്യം വഹിക്കുകയും ചെയ്‌ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങൾ എല്ലാ വർഷവും ഡിസംബർ 28 ന് സ്ഥാപക ദിനമായി ആഘോഷിക്കുകയാണ്. അതേസമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വിയോഗത്തെ തുടര്‍ന്ന് സ്ഥാപക ദിനാഘോഷം ഉള്‍പ്പടെ എല്ലാ പരിപാടികളും കോണ്‍ഗ്രസ് റദ്ദാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് രൂപീകരണം:
1885 ഡിസംബർ 28-ന് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ ഇന്ത്യൻ പ്രാതിനിധ്യം നേടുക എന്ന ആശയവും സാമൂഹിക പരിഷ്‌കാരങ്ങളും മുൻനിർത്തിയാണ് പാർട്ടി രൂപീകരിച്ചത്. ആരംഭ കാലത്ത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം നടത്തിയ കോൺഗ്രസ് പ്രത്യയശാസ്‌ത്രപരവും അച്ചടക്കത്തോടും അത്യധികം സംഘടനാപരമായ തുറന്ന സമീപനവും അനുരഞ്ജനവും പുലർത്തിവന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മഹാത്മാ ഗാന്ധി ഒരു ഘട്ടത്തിലും പാര്‍ട്ടിയുടെ മേൽ പ്രത്യയശാസ്‌ത്ര കുത്തക അവകാശപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനാൽ, വ്യത്യസ്‌ത ചായ്‌വുള്ളവരും വ്യത്യസ്‌ത തലത്തിലുള്ള നിലപാടുള്ളവരും വ്യത്യസ്‌തമായ കഴിവുള്ളവരുമായ വ്യക്തികളെ വിശാലമായ പൊതു ലക്ഷ്യത്തിന്‍റെ കീഴില്‍ കൊണ്ടുവന്ന് ഒന്നിച്ച് പോരാടാന്‍ പ്രാപ്‌തരാക്കുന്നതില്‍ കോൺഗ്രസ് വിജയിച്ചു.
നെഹ്‌റു യുഗം:
ജവഹർലാൽ നെഹ്‌റുവിന്‍റെ നേതൃത്വത്തിൽ 1947 മുതൽ 1964 വരെ നീണ്ടു നിന്നതാണ് കോണ്‍ഗ്രസിലെ നെഹ്‌റു യുഗം. അദ്ദേഹത്തിന്‍റെ ഭരണ കാലത്ത് ബഹിരാകാശ ഗവേഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
ശാസ്‌ത്രി യുഗം:
1964 - 1966 കാലഘട്ടത്തിലാണ് ലാൽ ബഹാദൂർ ശാസ്‌ത്രി കോണ്‍ഗ്രസിന്‍റെ അമരത്തിരുന്നത്. ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി ജീവിച്ച, ഇന്ത്യയ്‌ക്കും സമാധാനത്തിനും വേണ്ടി മരിച്ച മഹദ് വ്യക്തിയായിരുന്നു ശാസ്‌ത്രി. ഇന്ത്യൻ ജനതയെ അദ്ദേഹം ആഴത്തില്‍ തിരിച്ചറിഞ്ഞു. നിരന്തരം സേവന മനോഭാവത്തിൽ മുഴുകി. അദ്ദേഹം എപ്പോഴും ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്.
ഇന്ദിരാ ഗാന്ധി കാലഘട്ടം:
1966 മുതൽ 1984 വരെയുള്ള കാലഘട്ടമാണ് ഇന്ദിരാഗാന്ധി യുഗമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാന മന്ത്രിയായിരുന്നു ഇന്ദിര ഗാന്ധി. ഇതുവരെ ഏക വനിതാ പ്രധാനമന്ത്രിയും ഇന്ദിരയാണ്.
1947 മുതൽ 1964 വരെ 17 വർഷക്കാലം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് ശേഷം ഇന്ത്യയെ ഏറ്റവും കൂടുതൽ കാലം സേവിച്ച പ്രധാനമന്ത്രി കൂടിയായിരുന്നു ഇന്ദിരാ ഗാന്ധി.
1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്‌ടോബർ വരെയും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 16 വർഷക്കാലം ഇന്ദിര രാഷ്‌ട്രത്തിന്‍റെ തലപ്പത്തുണ്ടായിരുന്നു.
രാജീവ് ഗാന്ധി യുഗം:
1984 മുതൽ 1991 വരെയായിരുന്നു രാജീവ് ഗാന്ധിയുടെ കാലം. അമ്മ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അദ്ദേഹം പ്രധാനമന്ത്രിയായി. രാജീവ് ഗാന്ധിയുടെ കാലത്ത് രാജ്യത്ത് നിരവധി പരിഷ്‌കാരങ്ങൾ കൊണ്ടുവരികയും ക്ഷേമപദ്ധതികൾ അവതരിപ്പിക്കുകയും ചെയ്‌തു.
ക്ഷേമ പദ്ധതികളുടെ തുടക്കം:
രാജ്യത്ത് ആരോഗ്യ പരിരക്ഷാ പദ്ധതികൾ അംഗീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ രാഷ്‌ട്രീയ പാർട്ടിയാണ് കോൺഗ്രസ്. 2009-ൽ കോൺഗ്രസ് വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) കൊണ്ടുവന്നു. ഇത് 6 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ മാറ്റിമറിക്കുന്ന വിപ്ലവകരമായ തീരുമാനമായിരുന്നു.
Also Read: മൻമോഹൻ സിങ്ങിന് വിട നൽകാൻ രാജ്യം; സംസ്‌കാരം ഇന്ന്