ദുബായ്: 2024 മിഡിൽ ഈസ്റ്റിലെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. സൗദി പ്രോ ലീഗിൽ അൽ നാസറിനായി നടത്തിയ പ്രകടനമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2023 ജനുവരിയിൽ ക്ലബ്ബിൽ ചേർന്നതിനുശേഷം 83 മത്സരങ്ങളിൽ നിന്നായി 74 ഗോളുകളാണ് പോർച്ചുഗീസ് ഫോർവേഡ് നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൗദി പ്രൊ ലീഗിലെ ടോപ് സ്‌കോറർ ആവാനും റൊണാൾഡോക്ക് സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അൽ നസറിനൊപ്പം ഒരു കിരീടം പോലും നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. സൗദി ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു അൽ നസർ. 34 മത്സരങ്ങളിൽ നിന്നും 82 പോയിന്‍റായിരുന്നു ടീമിന് ഉണ്ടായിരുന്നത്.
കഴിഞ്ഞ സീസണിൽ അൽ ഹിലാൽ ആയിരുന്നു സൗദി ലീഗ് ജേതാക്കളായത്.അൽ നസറിനൊപ്പം നിലവിലെ സീസണിൽ 19 മത്സരങ്ങളിലായി ക്രിസ്റ്റ്യാനോ 16 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് നേടിയത്.
'ഫുട്ബോൾ കരിയറിന് ശേഷം ഒരു ക്ലബിന്‍റെ ക്ലബിന്‍റെ ഉടമയാകാനാണ് താൽപര്യമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു. ഗ്ലോബൽ സോക്കർ അവാർഡ്‌സിൽ സംസാരിക്കുവെയാണ് താരം. താൻ ഒരു പരിശീലകനല്ലെന്നും ഒരിക്കലും പരിശീലകൻ ആകാൻ താൽപ്പര്യം ഇല്ലെന്നും റൊണാൾഡോ വ്യക്തമാക്കി'
A great way to end the year. Thank you to my teammates, staff, to everyone who has supported me along the way, and especially to my family. There is still more to come! pic.twitter.com/zJOHDJ9ZEL
— Cristiano Ronaldo (@Cristiano) December 27, 2024
അതേസമയം ഗ്ലോബ് സോക്കർ അവാർഡ്‌സില്‍ ബ്രസീലിയൻ സ്‌ട്രൈക്കർ വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ കളിക്കാരനുള്ള അവാർഡ് നേടി.'ഇവിടെ എത്തിയതിലും ഈ താരങ്ങളാൽ ചുറ്റപ്പെട്ട അവാർഡ് നേടിയതിലും ഞാൻ സന്തുഷ്ടനാണെന്ന് വിനീഷ്യസ് പറഞ്ഞു. റയൽ മാഡ്രിഡിനും എന്‍റെ സഹതാരങ്ങൾക്കും എന്നോടൊപ്പം പ്രവർത്തിച്ച ആളുകൾക്കും നന്ദിയെന്ന്" മാഡ്രിഡ് സ്‌ട്രൈക്കർ കൂട്ടിച്ചേര്‍ത്തു.