രഞ്ജി ട്രോഫി ക്രിക്കറ്റിലും മിന്നുന്ന പ്രകടനം കാഴ്‌ചവച്ച് കരുൺ നായർ. വിദര്‍ഭ- തമിഴ്‌നാട് ക്വാർട്ടർ പോരാട്ടത്തിലാണ് താരത്തിന്‍റെ സെഞ്ച്വറി നേട്ടം. 180 പന്തിലാണ് കരുണ്‍ 100 റൺസ് തികച്ചത്. 14 ഫോറും ഒരു സിക്സറും സഹിതമാണ് താരം സെഞ്ചുറി നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ 22-ാം സെഞ്ച്വറിയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെഞ്ച്വറി നേടിയ കരുൺ നായരാണ് വിദർഭ ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ വിദർഭ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 264 റൺസെന്ന നിലയിലാണ്. വിജയ് ഹസാരെ ടൂര്‍ണമെന്‍റിലും കരുൺ തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. എട്ട് ഇന്നിംഗ്സുകളിൽ നിന്നായി 779 റൺസാണ് കരുൺ സമ്പാദിച്ചത്.
HUNDRED FOR KARUN NAIR IN RANJI TROPHY QUARTER FINAL...!!!
— Johns. (@CricCrazyJohns) February 8, 2025
- Karun Nair continues his dream touch in domestics, making huge statements in tough situations, he is in unbelievable touch in all formats 🔥 pic.twitter.com/ZTt2VeulVH
അതേസമയം ഹരിയാന- മുംബൈ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനക്കെതിരേ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ താരങ്ങളെല്ലാം നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവും ആരാധകരെ നിരാശപ്പെടുത്തി. താരത്തിന്‍റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അഞ്ച് പന്തില്‍ വെറും ഒമ്പത് റണ്‍സ് നേടിയാണ് സൂര്യ പവലിയനിലേക്ക് പോയത്. മത്സരത്തില്‍ രണ്ട് ബൗണ്ടറികള്‍ നേടിയെങ്കിലും സുമിത് കുമാറിന്‍റെ പന്തില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
Knockout time! ⚔️
— Mumbai Cricket Association (MCA) (@MumbaiCricAssoc) February 4, 2025
Our power-packed squad is ready for the #RanjiTrophy Quarter Final battle. 🏏 #MCA #Mumbai #Cricket #BCCI pic.twitter.com/b1LteVzgqo
ടോസ് നേടി ബാറ്റിങിനിറങ്ങിയ മുംബൈക്ക് ബാറ്റര്‍മരെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. ആയുഷ് മാഹ്‌ത്രെ ഡെക്കിന് മടങ്ങിയപ്പോള്‍ ആകാശ് ആനന്ദ് 10 റണ്‍സിന് പുറത്തായി. സിദ്ധേഷ് ലാദ് നാല് റണ്‍സാണ് നേടിയപ്പോള്‍ നായകന്‍ അജിന്‍ക്യ രഹാനെ 58 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സാണ് നേടിയത്. അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. പിന്നാലെ സൂര്യകുമാറും മടങ്ങി.