ഇടുക്കി: വെറുതെയൊരു കൗതുകത്തിന് വേണ്ടിയങ്ങ് തുടങ്ങി. എന്നാലിപ്പോള്‍ ഒരു ബിസിനസ് സംരംഭമാണ് പൂപ്പാറയിലെ വിജയ്‌യുടെ അലങ്കാര പക്ഷി വളര്‍ത്തല്‍. കൊവിഡ് കാലത്തെ ലോക്‌ഡൗണില്‍ വെറുതെ വീട്ടിലിരുന്നപ്പോള്‍ തോന്നിയ ഐഡിയ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്നിപ്പോള്‍ 300 രൂപ മുതല്‍ 10,000 രൂപ വരെയുള്ള വിവിധ പക്ഷികളാണ് ഈ കൂടുകളിലുള്ളത്. എന്നാല്‍ പക്ഷികളെന്ന് പറഞ്ഞ് അങ്ങനെയങ്ങ് പോകാന്‍ കഴിയില്ല.
![ORNAMENTAL BIRDS FARMING POOPARA BIRDS FARMING OF VIJAY IN IDUKKI അലങ്കാര പക്ഷി വളര്‍ത്തല്‍ പൂപ്പാറ വിജയ് പക്ഷി വളര്‍ത്തല്‍](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23500639_three.png)
പെറ്റ് ഷോകളിലെ ചാമ്പ്യന്മാര്‍ അടക്കമുണ്ട് ഇക്കൂട്ടത്തില്‍. കൂടാതെ പ്രാവുകളിലെ രാജകീയ പ്രൗഢിയുള്ള കിങ്, മുഖി, പ്രില്‍, ചൈനീസ് ഔള്‍, ഹംഗേറിയന്‍ എന്നിവയും ഇവിടെയുണ്ട്. ലവ് ബേര്‍ഡ്‌സ്, കൊക്കറ്റീല്‍, പലതരം ഫിഞ്ചസുകള്‍ എന്നിവ വേറെയുമുണ്ട്.
![ORNAMENTAL BIRDS FARMING POOPARA BIRDS FARMING OF VIJAY IN IDUKKI അലങ്കാര പക്ഷി വളര്‍ത്തല്‍ പൂപ്പാറ വിജയ് പക്ഷി വളര്‍ത്തല്‍](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23500639_two.png)
പക്ഷി കുഞ്ഞുങ്ങളെ സ്ഥിരമായി വിജയ് വില്‍പനയും നടത്തുന്നുണ്ട്. ആവശ്യക്കാര്‍ക്ക് കുഞ്ഞുങ്ങളെ വീടുകളിലെത്തിക്കുന്നതിനും സംവിധാനമുണ്ട്. വീടിന് മുകളില്‍ സജീകരിച്ചിട്ടുള്ള കൂടിലാണ് പക്ഷികളുളളത്. ഒഴിവ് സമയങ്ങളിലെല്ലാം വിജയ്‌യും കുടുംബവും പക്ഷികള്‍ക്കൊപ്പമുണ്ടാകും.
പ്രാവുകള്‍ ഉൾപ്പെടെയുള്ള മുഴുവന്‍ പക്ഷികളുടെയും കുഞ്ഞുങ്ങൾക്ക് കൈത്തീറ്റ നൽകി ഇണക്കിയ ശേഷമാണ് ആവശ്യക്കാർക്ക് വിൽപന നടത്തുന്നത്. അതുകൊണ്ടുതന്നെ പക്ഷികളെ വാങ്ങുന്നവർക്ക് അവയെ നേരിട്ട് ഏവിയറുകളിൽ ഇട്ടു വളർത്താനുമാകും.
![ORNAMENTAL BIRDS FARMING POOPARA BIRDS FARMING OF VIJAY IN IDUKKI അലങ്കാര പക്ഷി വളര്‍ത്തല്‍ പൂപ്പാറ വിജയ് പക്ഷി വളര്‍ത്തല്‍](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23500639_one.png)
രാജപാളയത്ത് നിന്നും എത്തിച്ച നായ്ക്കളായ ടോമിയും റോസിയും അരുമ പക്ഷികൾക്ക് കാവലായി ടെറസിൽ ഉണ്ടാകും. ഭാര്യ പാർവതിയും മാതാപിതാക്കളുമെല്ലാം വിജയ്‌യുടെ അരുമ പക്ഷി വളർത്തലിന് പിന്തുണയുമായി കൂടെ തന്നെയുണ്ട്.
![ORNAMENTAL BIRDS FARMING POOPARA BIRDS FARMING OF VIJAY IN IDUKKI അലങ്കാര പക്ഷി വളര്‍ത്തല്‍ പൂപ്പാറ വിജയ് പക്ഷി വളര്‍ത്തല്‍](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23500639_four.png)
Also Read: വരയാടുകളുടെ പ്രജനന കാലം; ഇരവികുളത്ത് സന്ദര്‍ശകരെ വിലക്കും; നിയന്ത്രണം മാര്‍ച്ച് 31 വരെ