ഗ്വാളിയോർ(മധ്യപ്രദേശ്): ഇന്ത്യയില്‍ കടുവ സംരക്ഷണത്തിനായി നിയമം ഉണ്ടെങ്കിലും വ്യാപകമായി കടുവകളെ വേട്ടയാടുന്നതായി വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ (ഡബ്ല്യുസിസിബി) റിപ്പോർട്ടുകള്‍. തോലിനും, എല്ലിനും, കൊഴുപ്പിനും വേണ്ടി ഇപ്പോഴും കടുവ വേട്ട സജീവമാണ്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കടുവകള്‍ ഉള്ളതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. എന്നാൽ വ്യാപകമായി വേട്ടയാടൽ തുടരുന്നതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഡബ്ല്യുസിസിബി.
കടുവകളുടെ സംരക്ഷണത്തിനായി നടപടിയെടുക്കാതെ അധികൃതർ.
ഏറ്റവും കൂടുതൽ കടുവകളുള്ള മധ്യപ്രദേശിൽ സംഘടിത വേട്ടയാടൽ നടക്കുന്നുവെന്നും കടുവകള്‍ വലിയ ഭീഷണി നേരിടുന്നുവെന്നും വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ടിൽ (ഡബ്ല്യുസിസിബി) പറയുന്നു. സമീപ കാലങ്ങളിൽ മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ വേട്ടയാടൽ വർധിച്ചതായും വ്യാപകമായി കടുവകളുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ കിടക്കുന്നതായും അധികൃതർ വ്യക്തമാക്കുന്നു.
ഇത്രയധികം മൃഗവേട്ടയുണ്ടായിട്ടും സംസ്ഥാനത്ത് കടുവ സംരക്ഷണ സേന ഇല്ലെന്നുള്ളതാണ് അതിശയം. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിൽ സംസ്ഥാനം അമ്പേ പരാജയപ്പെട്ടു എന്നുവേണം കരുതാൻ. വേട്ടയാടൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്‌ധർ ആശങ്ക പ്രകടിപ്പിക്കുന്നു. കടുവകളെ സംരക്ഷിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.
ഫെൻസിങുകള്‍ വേട്ടക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു
കഴിഞ്ഞ മാസം പെഞ്ച് കടുവാ സങ്കേതത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് കടുവകളെ കൊന്നതായി കണ്ടെത്തിയിരുന്നു. വിദഗ്‌ധ അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. കൃഷി സംരക്ഷണത്തിനായി സ്ഥാപിക്കുന്ന ഫെൻസിങുകള്‍ വേട്ടക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ഫോറസ്റ്റ് റേഞ്ച് ഡെപ്യൂട്ടി ഡയറക്‌ടർ രജനീഷ് കുമാർ സിങ് പറഞ്ഞു.
![TIGER POACHING NEWS TIGER INDIA LATEST NEWS TRENDING NEWS WILD LIFE](https://etvbharatimages.akamaized.net/etvbharat/prod-images/08-02-2025/23503255_tiger.jpg)
ഇത്തരത്തിൽ പിടികൂടുന്ന കടുവകളെ കൊന്ന ശരീരഭാഗങ്ങള്‍ വിദേശത്തേക്ക് കടത്തുകയാണ് ചെയ്യുന്നത്. മഹാരാഷ്‌ട്ര-മധ്യപ്രദേശ് അതിർത്തിക്കടുത്തുള്ള ചന്ദ്രപൂരിൽ എത്തിച്ച ശേഷം മ്യാൻമറിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കടത്തുന്നതാണ് പതിവ്. പിടി കൂടുന്ന കടുവകളുടെ എല്ല്, തോല്, കൊഴുപ്പ് എന്നിവ ശേഖരിച്ച ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മാംസം ഉപേക്ഷിക്കാതെ ഭക്ഷിക്കുകയാണ് ചെയ്യാറ്.
കടുവ സംരക്ഷണത്തിൽ യാതൊരു നടപടിയും ഇല്ലാതെ അധികൃതർ
കണക്കുകള്‍ പ്രകാരം മധ്യപ്രദേശിൽ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൻഹ, ബാന്ധവ്‌ഗഡ്, പെഞ്ച്, പന്ന, സത്‌പുര, സഞ്‌ജയ്-ദുബ്രി, നൗറാദി, രതപാനി, മാധവ് ദേശീയോദ്യാനം എന്നിവയുൾപ്പെടെ ഒമ്പത് കടുവാ സങ്കേതങ്ങളാണ് സംസ്ഥാനത്തുള്ളത്. 2022ലെ കടുവ സെൻസസ് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ മധ്യപ്രദേശിലാണെന്നാണ് കാണക്ക്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2022ൽ 785 കടുവകള്‍ ഉള്ളതായി കണ്ടെത്തിയെങ്കിലും നിലവിൽ 900നും 1,000നും ഇടയിൽ കടുവകള്‍ ഉള്ളതായാണ് വിലയിരുത്തൽ. എന്നാൽ ഈ അടുത്ത കാലത്തായി കൂട്ടത്തോടെ കടുവകളെ വേട്ടയാടൽ തുടരുന്നതിനാൽ കൃത്യമായ എണ്ണം കണക്കാക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷം മാത്രം മധ്യപ്രദേശിൽ 46 കടുവകൾ ചത്തതായാണ് വിലയിരുത്തൽ.