ETV Bharat / automobile-and-gadgets

iQOO നിയോ 10 ആർ vs നത്തിങ് ഫോൺ 3എ: മാർച്ചിൽ രണ്ട് മിഡ് റേഞ്ച് ഫോണുകൾ പുറത്തിറക്കും; മികച്ചതേത്? താരതമ്യം ചെയ്യാം... - IQOO NEO 10R VS NOTHING PHONE 3A

iQOO നിയോ 10 ആർ, നത്തിങ് ഫോൺ 3എ സീരീസ് എന്നിങ്ങനെ രണ്ട് കമ്പനികളുടെ ഫോണുകൾ മാർച്ചിൽ ലോഞ്ചിനൊരുങ്ങുന്നു. 30,000 രൂപയിൽ താഴെ വിലയിലായിരിക്കും പുറത്തിറക്കുകയെന്ന് സൂചനയുണ്ട്. മികച്ചതേതെന്ന് നോക്കാം..

NEW PHONES UNDER 30000  UPCOMING PHONES 2025  IQOO NEO 10R PRICE  NOTHING PHONE 3A PRICE
iQOO Neo 10R vs Nothing Phone 3a comparison (ETV Bharat via X@iQOO India and Times Bull)
author img

By ETV Bharat Tech Team

Published : Feb 8, 2025, 7:58 PM IST

ഹൈദരാബാദ്: ഈ വർഷത്തിന്‍റെ ആരംഭത്തിൽ തന്നെ പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകൾ പുറത്തിറക്കിയിരുന്നു. സാംസങ് ഗാലക്‌സി എസ്‌ 25 സീരീസ്, വൺപ്ലസ് 13 സീരീസ്, ഓപ്പോ റെനോ 13 സീരീസ്, പോക്കോ എക്‌സ് 7 സീരീസ്, റിയൽമി 14 പ്രോ സീരീസ് എന്നിങ്ങനെ ജനുവരിയിൽ പുറത്തിറക്കിയ ഫോണുകളുടെ നീണ്ട നിര തന്നെയുണ്ട്. ഫെബ്രുവരിയിലും മാർച്ചിലും പ്രമുഖ കമ്പനികളുടെ നിരവധി ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നുണ്ട്. iQOO നിയോ 10ആർ, നത്തിങ് ഫോൺ 3 എ സീരീസ് എന്നീ മിഡ് റേഞ്ച് ഫോണുകൾ മാർച്ചിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോയുടെ സബ്‌-ബ്രാൻഡായ iQOO തങ്ങളുടെ നിയോ 10 സീരീസിൽ പുറത്തിറക്കാനിരിക്കുന്ന പുതിയ ഫോണായ iQOO നിയോ 10ആർ മാർച്ച് 11ന് പുറത്തിറക്കുമെന്നാണ് കമ്പനി എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുന്നത്. അതേസമയം വ്യത്യസ്‌തമാർന്ന രൂപകൽപ്പനയിലൂടെ ലോക സ്‌മാർട്ട്‌ഫോൺ വിപണിയിൽ ശ്രദ്ധ നേടിയ നത്തിങ് കമ്പനിയുടെ നത്തിങ് ഫോൺ 3 എ സീരീസ് മാർച്ച് 4ന് വൈകുന്നേരം 3.30നാണ് ലോഞ്ച് ചെയ്യുക. ഇക്കാര്യം കമ്പനി ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.

30,000 രൂപയിൽ താഴെ വിലയിലായിരിക്കും രണ്ട് ഫോണുകളും എത്തുകയെന്നാണ് സൂചന. രണ്ട് ഫോണുകളുടെയും കൃത്യമായ ഫീച്ചറുകൾ ലോഞ്ച് ചെയ്‌തതിന് ശേഷം മാത്രമേ അറിയാൻ കഴിയുവെങ്കിലും, ഫോണുകളെ സംബന്ധിച്ച നിരവധി വിവരങ്ങൾ ചോർന്നിരുന്നു. രണ്ട് കമ്പനികളുടെയും മിഡ് റേഞ്ച് ഫോണുകളെ താരതമ്യം ചെയ്‌ത് മികച്ചത് ഏതെന്ന് കണ്ടെത്താം...

ലോഞ്ച് തീയതി: iQOO നിയോ 10ആർ മാർച്ച് 11നും നത്തിങ് ഫോൺ 3 എ സീരീസ് മാർച്ച് 4ന് വൈകുന്നേരം 3.30നും ആണ് ലോഞ്ച് ചെയ്യുക. അതേസമയം നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകൾ മാർച്ച് 4ന് പുറത്തിറക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിത്. മാർച്ച് 4ന് 3:30ന് നടക്കുന്ന ലോഞ്ച് ഇവന്‍റിലായിരിക്കും അവതരിപ്പിക്കുക. പുതിയതും വ്യത്യസ്‌തമായതുമായ ഡിസൈനിൽ നത്തിങ് ഫോൺ 3 എ, 3 എ പ്രോ എന്നിവ ഈ സീരീസിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.

ഡിസ്‌പ്ലേ: പരമാവധി 144 ഹെട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയായിരിക്കും iQOO നിയോ 10ആർ ഫോണിന് നൽകുക. അതേസമയം 120 ഹെട്‌സ് റിഫ്രഷ് റേറ്റോടുകൂടിയ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലേ ആയിരിക്കും നത്തിങ് ഫോൺ 3 എ സീരീസിൽ ഫീച്ചർ ചെയ്യുകയെന്ന് സൂചനയുണ്ട്. ഉപയോക്താക്കളുടെ വിഷ്വൽ, ഗെയിമിങ് എക്‌സ്‌പീരിയൻസ് മെച്ചപ്പെടുത്തുന്നതായിരിക്കും ഈ ഡിസ്‌പ്ലേ.

ഡിസൈൻ: മൂൺനൈറ്റ് ടൈറ്റാനിയം കളറിലുള്ള ഫോണാണ് iQOO പുറത്തിറക്കിയട ടീസറിൽ കാണാനാകുന്നത്. അതേസമയം നീലയും വെള്ളയും ചേർന്ന ഡ്യുവൽ ടോൺ കളറിലുള്ള ഫോണിന്‍റെ ചിത്രങ്ങൾ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണിന്‍റെ പിൻവശത്ത് ഗ്ലിഫ് ഇന്‍റർഫേസ് എൽഇഡി ലൈറ്റിങ് സിസ്റ്റം ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. കൂടാതെ നത്തിങ് ഫോൺ 3 എ സീരീസിൽ ഐഫോൺ 16 മോഡലിന് സമാനമായ ആക്ഷൻ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സൂചന നൽകുന്നതാണ് കമ്പനിയുടെ ടീസർ. കൂടാതെ ഫോണിന്‍റെ ഡിസ്‌പ്ലേയിൽ തന്നെ ഇൻ-ഡിസ്‌പ്ലേ ഫിംഗർ പ്രിന്‍റ് സെൻസറും പ്രതീക്ഷിക്കാം.

പ്രൊസസർ: ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റിലായിരിക്കും iQOO നിയോ 10ആർ ഫോണെത്തുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മികച്ച പെർഫോമൻസ് നൽകുമെന്നതിൽ സംശയമില്ല. മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ് നൽകുന്ന ഫോണാണ് വരാനിരിക്കുന്നതെന്ന് കമ്പനിയുടെ ടീസറിൽ പറയുന്നുണ്ട്.

അതേസമയം എക്‌സിൽ ഒന്നിലധികം ടിപ്‌സ്റ്ററുകൾ പറയുന്നതനുസരിച്ച്, നത്തിങ് ഫോൺ 3 എ സീരീസിൽ ക്വാൽകോമിന്‍റെ സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റിലായിരിക്കും നത്തിങിന്‍റെ പുതിയ ഫോണെത്തുക. ഇത് മെച്ചപ്പെട്ട പെർഫോമൻസ് നൽകുന്ന പ്രൊസസറാണെങ്കിൽ പോലും മീഡിയാടെക്കിൽ നിന്നും സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിലേക്കുള്ള മാറ്റം മുൻ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫോണിന്‍റെ പെർഫോമൻസിനെ ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. റിയൽമി 14 പ്രോ പ്ലസ്, റിയൽമി നോട്ട് 14 പ്രോ പ്ലസ് ഫോണുകളിലും സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് ഉള്ളത്.

ബാറ്ററി, ചാർജിങ്: iQOO നിയോ 10ആർ ഫോണിൽ 80 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്‌ക്കുന്ന 6,400 എംഎച്ചിന്‍റെ ബാറ്ററി നൽകാനും സാധ്യതയുണ്ട്. അതേസമയം 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയായിരിക്കാം നത്തിങിന്‍റെ വരാനിരിക്കുന്ന ഫോണിലുണ്ടാവുക.

ക്യാമറ: iQOO നിയോ 10ആറിന്‍റെ ക്യാമറ ഫീച്ചറുകളിലേക്ക് പോകുമ്പോൾ, 50 എംപി സോണി എൽവൈടി-600 പ്രൈമറി സെൻസറും 8 എംപി അൾട്രാവൈഡ് ഷൂട്ടറും ഉള്ള ഡ്യുവൽ റിയർ ക്യാമറ ചെയ്യുമെന്നാണ് സൂചന. 16 എംപിയുടെ ഫ്രണ്ട് ക്യാമറയും പ്രതീക്ഷിക്കാം. അതേസമയം നത്തിങ് ഫോൺ 3 എ സീരീസിൽ 50 എംപി പ്രൈമറി സെൻസർ, 50 എംപി 2x ടെലിഫോട്ടോ ഷൂട്ടർ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32 എംപി സെൽഫി എന്നിവ പ്രതീക്ഷിക്കാം. അതേസമയം ടിപ്‌സ്റ്റർ അഭിഷേക് യാദവിന്‍റെ എക്‌സ് പോസ്റ്റ് അനുസരിച്ച് നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകളിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണം പ്രതീക്ഷിക്കാം. 50 എംപി പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂമോടു കൂടിയ 50 എംപി ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ-വൈഡ് ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിങ്ങനെയാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്.

സ്റ്റോറേജ്: 8 ജിബി+256 ജിബി, 12 ജിബി+256 ജിബി എന്നീ സ്റ്റോറേജ് ഓപ്‌ഷനുകളിൽ iQOO നിയോ 10ആർ പുറത്തിറക്കാനാണ് സാധ്യത. അതേസമയം 8 ജിബി റാം+128 ജിബി സ്റ്റോറേജ്, 12 ജിബി റാം+256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിലാവും നത്തിങ് ഫോൺ 3 എ സീരീസ് ലഭ്യമാവുക.

വില: iQOO നിയോ 10ആർ മോഡലിന്‍റെ ഇന്ത്യയിലെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകളും 30,000 രൂപയിൽ താഴെ വിലയിൽ പുറത്തിറക്കാനാകുമെന്നാണ് സൂചന. പുതുതായി വരുന്ന രണ്ട് കമ്പനികളുടെ ഫോണുകളും മിഡ് റേഞ്ച് ഫോണുകളായിരിക്കുമെന്നാണ് സൂചന. എന്നാൽ ഫോൺഅറീനയുടെ റിപ്പോർട്ട് അനുസരിച്ച്, നത്തിങ് ഫോൺ 3 എ ബേസിക് മോഡലിന് 500 ഡോളറും (ഏകദേശം 43,000 രൂപ) പ്രോ മോഡലിന് 600 ഡോളറും (ഏകദേശം 52,000 രൂപ) വില പ്രതീക്ഷിക്കാം.

വിൽപ്പന: ആമസോൺ വഴിയും iQOO ഇ-സ്റ്റോർ വഴിയും iQOO നിയോ 10ആർ വിൽപ്പനയ്‌ക്കെത്തും. അതേസമയം നത്തിങ് ഫോൺ 3 എ സീരീസിലെ ഫോണുകൾ ലോഞ്ച് ചെയ്‌തതിന് ശേഷം ഫ്ലിപ്‌കാർട്ട് വഴിയാകും വിൽപ്പനയ്‌ക്കെത്തുക.

iQOO നിയോ 10ആർ vs നത്തിങ് ഫോൺ 3 എ സീരീസ്: ഏതായിരിക്കും മികച്ച ഫോൺ?

പെർഫോൻസിന്‍റെ കാര്യത്തിൽ iQOO നിയോ 10ആർ ഫോണായിരിക്കും മികച്ചത്. അതേസമയം മികച്ച സോഫ്‌റ്റ്‌വെയർ എക്‌സ്‌പീരിയൻസ് നൽകുക നത്തിങിന്‍റെ ഫോണായിരിക്കും. മറ്റ് ഫോണുകളിൽ നിന്നും വ്യത്യസ്‌തമായ ഡിസൈനിലായിരിക്കും നത്തിങ് ഫോൺ 3 എ സീരീസെത്തുക. ഇതിൽ ഐഫോൺ 16ന് സമാനമായി ക്യാമറ കൺട്രോൾ ബട്ടണും പ്രതീക്ഷിക്കാം. 30,000 രൂപയ്‌ക്കുള്ളിൽ നത്തിങ് ഫോൺ 3 എ സീരീസ് പുറത്തിറക്കാനായാൽ ഈ ബജറ്റിൽ 2x ടെലിഫോട്ടോ ലെൻസുമായെത്തുന്ന മികച്ച ഫോണായിരിക്കും ഇത്. ചാർജിങും ബാറ്റി കപ്പാസിറ്റിയും പരിശോധിക്കുമ്പോൾ മികച്ച ഓപ്‌ഷൻ iQOO നിയോ 10ആർ ആയിരിക്കും.

ഫോണുകളുടെ മിക്ക സവിശേഷതകളും ഇതിനകം ചോർന്ന വിവരങ്ങളാണ്. എങ്കിലും രണ്ട് കമ്പനികളും വരാനിരിക്കുന്ന ഫോണുകളുടെ വിലയും ഫീച്ചറും കൃത്യമായി പ്രഖ്യാപിക്കുന്നത് വരെ ഏതായിരിക്കും മികച്ചതെന്നത് നിർണയിക്കുന്നത് പ്രയാസകരമായിരിക്കും.

Also Read:

  1. iQOO നിയോ 10 സീരീസിൽ പുതിയ ഫോൺ വരുന്നു: ലോഞ്ച് മാർച്ച് 11ന്
  2. ഐഫോൺ 16ന് സമാനമായ ആക്ഷൻ ബട്ടൺ: വേറിട്ട ഡിസൈനിൽ നത്തിങ് ഫോൺ 3 എ സീരീസ്; ലോഞ്ച് മാർച്ച് 4ന്
  3. പുതിയ ഫോൺ വാങ്ങല്ലേ.. സ്‌മാർട്ട്‌ഫോണുകളുടെ നിര തന്നെ വരാനിരിക്കുന്നു; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുന്ന ഫോണുകൾ
  4. iQOO 13ന് എതിരാളിയാകുമോ വൺപ്ലസ് 13? ആരാണ് കേമൻ ?
  5. ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ ഫോൾഡബിൾ ഫോൺ: ഓപ്പോ ഫൈൻഡ് എൻ 5 വരുന്നു; ലോഞ്ച് ഫെബ്രുവരിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.