ദുബായി: ബാലൺ ഡി ഓർ പുരസ്കാരത്തെ വിമർശിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ബ്രസീലിന്‍റെ വിനീഷ്യസിന് പുരസ്കാരം സമ്മാനിക്കാത്തത് നീതിയല്ലെന്നായിരുന്നു അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോയുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
' എന്‍റെ അഭിപ്രായത്തിൽ വിനീഷ്യസ് അവാര്‍ഡ് നേടാൻ അർഹനായിരുന്നു. ഇത് അന്യായമായിരുന്നു, അവർ പുരസ്കാരം നൽകിയത് റോഡ്രിക്കായിരുന്നു. റോഡ്രിയും അർഹിച്ചിരുന്നു. പക്ഷേ വിനീഷ്യസ് ചാമ്പ്യൻസ് ലീഗിൽ കിരീടം നേടുകയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തിരുന്നുവെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. ദുബായില്‍ നടന്ന ഗ്ലോബ് സോക്കർ അവാർഡ് ചടങ്ങിലാണ് താരത്തിന്‍റെ പരാമര്‍ശം.
24 കാരനായ വിനീഷ്യസ് ജൂനിയർ കഴിഞ്ഞ സീസണിലെ എല്ലാ ക്ലബ് മത്സരങ്ങളിൽ നിന്നായി 39 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി, കഴിഞ്ഞ സീസണിൽ ലാലിഗയിലും ചാമ്പ്യൻസ് ലീഗ് ഡബിളിലും റയലിനെ സഹായിക്കുകയും ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനൽ വിജയത്തിലും റയലിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
🚨 “Vinicius Jr deserved the Ballon d’Or”, says Cristiano Ronaldo. ✨ pic.twitter.com/J3lsCPkzqa
— Fabrizio Romano (@FabrizioRomano) December 27, 2024
നേരത്തെ വിനീഷ്യസ് ജൂനിയറിന് ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. ദുബൈ ഗ്ലോബ് സോക്കർ അവാർഡിൽ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും താരം സ്വന്തമാക്കി. എന്നാല്‍ സ്പെയിനിനെ യൂറോ 2024 വിജയത്തിലേക്ക് എത്തിക്കുകയും കഴിഞ്ഞ സീസണിൽ സിറ്റിയെ തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച താരമാണ് റോഡ്രി.
Two more awards added to the endless records 🐐
— AlNassr FC (@AlNassrFC_EN) December 27, 2024
Cristiano Ronaldo, #AlNassr’s legendary leader 💛
⚽ Football’s all-time top scorer 🌍
⭐ Best Player in the Middle East 🔥 pic.twitter.com/QRjuF9sML3
അതേസമയം 2024ലെ മിഡിൽ ഈസ്റ്റിലെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അൽ നാസറിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.