മോസ്‌കോ: കസാക്കിസ്ഥാന്‍ വിമാനാപകടത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ പുട്ടിന്‍ അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റിനോട് മാപ്പ് പറഞ്ഞു. റഷ്യന്‍ പ്രതിരോധ സേന അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടതാണെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുട്ടിന്‍ അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച് മാപ്പ് പറഞ്ഞത്. റഷ്യന്‍ വ്യോമസേന ആ സമയം സജീവമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് പുട്ടിന്‍ അസര്‍ബെയ്‌ജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയെവിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.
അതേസമയം അപകടത്തിന്‍റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തിട്ടില്ല. റഷ്യന്‍ ആകാശത്ത് വച്ച് സംഭവം ഉണ്ടായതിന്‍റെ ഖേദപ്രകടനം നടത്തുക മാത്രമാണ് പുട്ടിന്‍ ചെയ്‌തത്. മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ അദ്ദേഹം പങ്കുചേരുകയും ചെയ്‌തു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപികട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അതേസമയം ബാഹ്യ-ഭൗതിക-സാങ്കേതിക ഇടപെടല്‍ അപകടത്തിന് കാരണമായിട്ടുണ്ടെന്ന് അലിയേവ് പുട്ടിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബുധനാഴ്‌ച അസര്‍ബെയ്‌ജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് ഗ്രോസ്‌നിയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്. നിലത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 38 പേരുടെ ജീവന്‍ നഷ്‌ടമായിരുന്നു. 29 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
Also Read: നിലംതൊട്ടതും തീഗോളമായി; റഷ്യയിലേക്ക് പറക്കുകയായിരുന്ന യാത്രാ വിമാനം കസാഖിസ്ഥാനിൽ തകർന്നുവീണു