ETV Bharat / state

കടലില്ലെങ്കിലും ഇടുക്കിയിൽ 'മീന്‍ ചാകര'; പെടക്കണ മീൻ പിടിക്കാന്‍ നേരെ കല്ലാര്‍കുട്ടിക്ക് വിട്ടോളൂ... - IDUKKI CHAAKARA

കല്ലാര്‍കുട്ടിയിൽ നല്ല പെടപെടക്കണ, മുഴുത്ത മീനുകള്‍ വലയിലും ചൂണ്ടയിലും കുരുങ്ങുന്ന ചാകരക്കാലം

ഇടുക്കി ചാകര  FISHING KALLARKUTTY DAM  കല്ലാര്‍കുട്ടി അണക്കെട്ട്  മീന്‍ പിടുത്തം
Chaakara (ETV Bharat)
author img

By ETV Bharat Kerala Team

Published : 15 hours ago

ഇടുക്കി: കടലും കായലുമൊന്നുമില്ലാത്ത ഇടുക്കിക്കാര്‍ക്ക് ചാകര അത്ര സുപരിചിതമല്ലെങ്കിലും ഇന്നലെ മുതല്‍ കല്ലാര്‍കുട്ടി നിവാസികള്‍ക്ക് ചാകരകാലമാണ്. നല്ല പെടപെടക്കണ, മുഴുത്ത മീനുകള്‍ വലയിലും ചൂണ്ടയിലും കുരുങ്ങുന്ന ചാകരക്കാലം. അറ്റകുറ്റപ്പണികള്‍ക്കായി കല്ലാര്‍കുട്ടി അണക്കെട്ട് പൂര്‍ണമായും വറ്റിച്ചതോടെയാണ് ഇവിടെ പ്രദേശവാസികള്‍ മീന്‍ പിടുത്തം തകൃതിയാക്കിയത്.

മീന്‍ പിടിക്കാന്‍ എത്തിയവരാരും നിരാശയോടെ മടങ്ങിയില്ല. വലിപ്പവും തൂക്കവുമുള്ള മീനുകള്‍ കൈനിറയെ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് എല്ലാവരും. ചിലര്‍ ചൂണ്ടയെറിഞ്ഞും വലവീശിയുമാണ് മീന്‍ പിടുത്തം. വള്ളത്തില്‍ തുഴഞ്ഞിറങ്ങി ചെളിയില്‍ മുങ്ങിപൊങ്ങുന്ന മീനുകളെ വള്ളത്തിലാക്കിയ വിരുതന്‍മാരുമുണ്ട്.

ഇടുക്കി ചാകര (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കല്ലാര്‍കുട്ടിയില്‍ നിന്നുമാത്രമല്ല മീന്‍ പിടുത്തക്കാര്‍ അണക്കെട്ടിലെത്തിയത്. അടിമാലി, വെള്ളത്തൂവല്‍, കഞ്ഞിക്കുഴി, ബൈസണ്‍വാലി തുടങ്ങി സമീപ ഇടങ്ങളില്‍ നിന്നൊക്കെയുമുള്ള ആളുകള്‍ ഒരു കൈനോക്കാന്‍ കല്ലാര്‍കുട്ടിയില്‍ എത്തിയിരുന്നു.

ഇന്നലെ രാവിലെ മുതല്‍ അണക്കെട്ട് പരിസരത്ത് ആളുകള്‍ മീന്‍ പിടിക്കാന്‍ തമ്പടിച്ചിരുന്നു. ഉച്ചക്ക് ശേഷമാണ് മീന്‍ പിടുത്തം തുടങ്ങിയത്. കൈനിറയെ മീന്‍ കിട്ടിയവരെല്ലാം ഹാപ്പിയാണ്. ഡാമില്‍ വീണ്ടും വെള്ളം നിറയും വരെ മീന്‍ പിടുത്തം തകൃതിയായി തുടരാനാണ് സാധ്യത.

Read More: അയലയും മത്തിയും വാരി വാരി, ജനുവരി വരെ വയറു നിറച്ച് കഴിക്കാം; തീരങ്ങളിൽ ചാകര, മുതലാളി ജംഗ ജഗ ജഗാ -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.