തെലങ്കാന: ഫോർമുല ഇ - റേസ് കേസിൽ ബിആർഎസ് എക്‌സിക്യൂട്ടീവ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ കെടിആറിന് ഇഡി നോട്ടിസ്. ജനുവരി ഏഴിന് വിചാരണയ്ക്ക് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ, എച്ച്എംഡിഎ മുൻ ചീഫ് എഞ്ചിനീയർ ബിഎൽഎൻ റെഡ്ഡി എന്നിവർക്കും ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്. അരവിന്ദ് കുമാറിനും ബിഎൽഎൻ റെഡ്ഡിക്കും നൽകിയ നോട്ടിസിൽ ജനുവരി 2, 3 തീയതികളിൽ അന്വേഷണത്തിന് ഹാജരാകണമെന്നാണ് അറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമർപ്പിച്ച എഫ്ഐആറിന്‍റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇഡി കേസ് അന്വേഷിക്കുന്നത്.
2023 ഒക്‌ടോബറിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (എച്ച്എംഡിഎ) യുണൈറ്റഡ് കിങ്ഡത്തിലെ ഫോർമുല - ഇ ഓർഗനൈസേഷനുകൾക്ക് (എഫ്ഇഒ) 45.71 കോടി രൂപ (ഏകദേശം 4.47 ദശലക്ഷം പൗണ്ട്) കൈമാറിയതിനെ ചുറ്റിപ്പറ്റിയാണ് വിവാദം. ആവശ്യമായ റഗുലേറ്ററി അംഗീകാരങ്ങളോ നികുതി കിഴിവ് ആവശ്യകതകൾ പാലിക്കാതെയോ ആണ് ഫണ്ടുകൾ അയച്ചത് എന്നാണ് ആരോപണം. ഇത് കാര്യമായ സാമ്പത്തിക ക്രമക്കേടുകൾക്ക് കാരണമായി എന്ന് എഫ്ഐആറില്‍ പറയുന്നു.
പൊതുഫണ്ട് വിദേശ സ്ഥാപനത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ എഫ്ഐആർ ഫയൽ ചെയ്യുകയായിരുന്നു. കെടിആർ, റവന്യൂ വകുപ്പ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി അരവിന്ദ് കുമാർ, റെഡ്ഡി എന്നിവരെയാണ് എസിബി എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) എന്നിവയ്ക്ക് കീഴിലുള്ള ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്‍റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഇഡിയും ഫയൽ ചെയ്‌തു.
Alson Read: പഞ്ചായത്തില്ലാത്ത സുന്ദർനഗർ ഗ്രാമം; ഗ്രാമവാസികൾ ദുരിതക്കയത്തിൽ