മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി20 മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കും. കൊൽക്കത്തയിലും ചെന്നൈയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. എന്നാൽ, രാജ്‌കോട്ടിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ത്യയെ 26 റൺസിന് പരാജയപ്പെടുത്തി. പിന്നാലെ പൂനെയിൽ നടന്ന അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ 15 റൺസിന് തോല്‍പ്പിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-1 ന് ലീഡ് സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുംബൈയിൽ ഇന്ന് നടക്കുന്ന മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. മത്സരം ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യൻ ടീമിന്‍റെ ശ്രമം. എന്നാല്‍ അവസാന മത്സരം ജയിച്ച് പരമ്പര വിജയത്തോടെ അവസാനിപ്പിക്കുന്നതിലായിരിക്കും ഇംഗ്ലണ്ടിന്‍റെ കണ്ണുകൾ. ഓപ്പണിംഗ് മാച്ച് ഒഴികെ മുഴുവൻ പരമ്പരയിലും മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കായി ബൗളർമാർ മികച്ച പ്രകടനമാണ് നടത്തിയത്. ടോപ്-3 ബാറ്റര്‍മാര്‍ നിറം മങ്ങിയപ്പോള്‍ ഹാർദിക് പാണ്ഡ്യ ഫോം വീണ്ടെടുത്ത് അർധസെഞ്ചുറി നേടി. പുനെയിൽ നടന്ന മത്സരത്തിൽ സ്പിന്നർ വരുൺ ചക്രവർത്തി മിന്നിച്ചു.
വലംകൈയ്യൻ ഫാസ്റ്റ് ബൗളർ ഹർഷിത് റാണ കൺകഷൻ പകരക്കാരനായി കളത്തിലിറങ്ങി 3 വിക്കറ്റ് വീഴ്ത്തി.അരങ്ങേറ്റ മത്സരത്തിൽ തന്നെ റാണ ഇംഗ്ലണ്ടിന്‍റെ വിജയ പദ്ധതി തകർത്തു. സ്റ്റാർ ബാറ്റര്‍ ഹാരി ബ്രൂക്ക് അർധസെഞ്ചുറി നേടിയിരുന്നു. എന്നാൽ, മറ്റാരും വേണ്ടത്ര ടീമിനായി തിളങ്ങിയില്ല. ഇന്ന് ഇരുടീമുകളും തമ്മിൽ കനത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് വൈകുന്നേരം 7 മണിക്കാണ് മത്സരം ആരംഭിക്കുക. വൈകിട്ട് 6.30നാണ് ടോസിടുക. മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും.
സാധ്യതാ പ്ലെയിങ് 11:
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ/ രമണ്‍ദീപ് സിങ്, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് / ഹര്‍ഷിത് റാണ.