പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയ പെണ്‍കുട്ടിയാണ് 'മൊണാലിസ'. ആരെയും ആകര്‍ഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായിരുന്നു രുദ്രാക്ഷമാല വില്‍പ്പനക്കാരിയായ 'മൊണാലിസ' എന്ന മോണി ബോസ്ലെയെ താരമാക്കിത്. വൈറലായതിന് പിന്നാലെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനായി കരാര്‍ ഒപ്പിട്ടതോടെ മൊണാലിസയ്‌ക്ക് കോടികള്‍ ലഭിച്ചുവെന്നുള്ള കിംവദന്തികളാണ് നിലവില്‍ പ്രചരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മൊണാലിസ.
പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് അവര്‍ പറയുന്നത്. "ഇത്തരം വാര്‍ത്തകള്‍ തെറ്റാണ്. എനിക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. സിനിമ ഇതുവരെ ആരംഭിച്ചിട്ടില്ല. ഷൂട്ടിങ് പോലും ആരംഭിച്ചിട്ടില്ല, അപ്പോൾ എങ്ങനെ പണം ലഭിക്കും?. 'ദ ഡയറി ഓഫ് മണിപ്പൂര്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്ന സനോജ് മിശ്ര ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഇനി ഞങ്ങളുടെ അഭിനയ ക്ലാസുകൾ ആരംഭിക്കും. അതിന് ശേഷം സിനിമയിൽ പ്രവർത്തിക്കുമ്പോഴാണ് പണം ലഭിക്കുക"- മൊണാലിസ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
"മഹാ കുംഭമേളയിൽ രുദ്രാക്ഷമാലകള്‍ വില്‍ക്കുന്നതിനായാണ് ഞാന്‍ പോയത്. അവിടെ വച്ച് എനിക്ക് മഹാദേവന്‍റെ അനുഗ്രഹം ലഭിച്ചു. ഒറ്റരാത്രികൊണ്ട് ഞാൻ പ്രശസ്‌തയായി. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് എല്ലാവർക്കും നന്ദി. നിങ്ങളുടെ എല്ലാവരുടെയും സഹായത്താൽ എനിക്ക് സിനിമ ലഭിച്ചു.
നായികയാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം, ഇപ്പോൾ അത് സഫലമായിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം എനിക്ക് വേണം. ഞാൻ വളരെ സന്തോഷവതിയാണ്. ഇനി ഞാൻ അഭിനയം പഠിക്കുകയാണ്. ഇനി ഞാൻ സിനിമയിൽ അഭിനയിക്കും. സിനിമയ്ക്ക് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം പൂർണമായ നുണയാണ്"- മൊണാലിസ കൂട്ടിച്ചേര്‍ത്തു.
മൊണാലിസയുമായി കരാര്‍ ഒപ്പുവച്ച വിവരം സനോജ് മിശ്ര ഇടിവി ഭാരതുമായി പങ്കുവച്ചു. "ഈ ചിത്രത്തിനായി മോണാലിസയുമായി ഞങ്ങള്‍ കരാറിൽ ഒപ്പുവച്ചു. നൃത്തസംവിധായകൻ നിർമ്മലിന്‍റെ കീഴിൽ ഫെബ്രുവരി ഒന്നിന് അവളുടെ പരിശീലനം ആരംഭിച്ചു. ഇപ്പോള്‍ നൃത്തത്തിന്‍റെ അടിസ്ഥാന ചുവടുകൾ പഠിക്കുന്നുണ്ട്.
ALSO READ: ക്ലാസിൽ കയറാത്തതിന് വീട്ടിൽ വച്ച് ക്ലാസ്; ഇന്ദ്രൻസിനെ പാഠം പഠിപ്പിച്ച് വിജയലക്ഷ്‌മി ടീച്ചർ
മഹേന്ദ്ര ലോധി അവളെ സംഭാഷണങ്ങള്‍ പഠിപ്പിക്കുന്നു. ആക്ഷൻ ഡയറക്‌ടർ യാമിൻ ഖാനും മോണാലിസയുടെ വീട്ടിൽ താമസിക്കുന്നുണ്ട്. അദ്ദേഹം അവരെ ആക്ഷന്‍റെ സൂക്ഷ്‌മതകൾ പഠിപ്പിക്കുന്നു" -ഒരു ടെലിഫോൺ സംഭാഷണത്തിൽ സനോജ് മിശ്ര വ്യക്തമാക്കി.
ഔപചാരിക വിദ്യാഭ്യാസം നേടാന്‍ മൊണാലിയ്‌ക്ക് കഴിഞ്ഞിട്ടില്ലെന്നും സനോജ് മിശ്ര പറഞ്ഞു. 'ഹിന്ദിയുടെ അടിസ്ഥാനകാര്യങ്ങൾ ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്. ഏറ്റവും നല്ല കാര്യം മോണാലിസയ്ക്ക് മുന്നോട്ട് പോകാനുള്ള അഭിനിവേശമുണ്ടെന്നതും അവൾ വളരെ വേഗം എല്ലാം പഠിക്കുന്നുണ്ട് എന്നതുമാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു.