ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ഏറെ നാളായി ചര്‍ച്ച നടക്കുന്നുണ്ട്. രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ് ഐപിഎല്ലിൽ മാത്രം കളിക്കുന്ന താരം രാഷ്ട്രീയത്തില്‍ ഇന്നിങ്‌സിന് ഒരുങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതിൽ എത്രമാത്രം സത്യമുണ്ടെന്നും ധോണിയുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പാണോ എന്നതും ആരാധകര്‍ക്ക് ആകാംക്ഷയുള്ള കാര്യമാണ്. ഇപ്പോള്‍ ധോണിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് ശുക്ല വെളിപ്പെടുത്തലുകള്‍ നടത്തിയത്.
'ധോണിയുടെ ജനപ്രീതി നല്ലതാണ്, രാഷ്ട്രീയക്കാരനെന്ന നിലയിൽ മുന്നോട്ട് പോകാനുള്ള കഴിവ് ധോണിക്കുണ്ട്. എന്നാൽ രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്നത് പൂർണമായും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്ന് രാജീവ് ശുക്ല പറഞ്ഞു.
ധോണി ബംഗാൾ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് ഞാനും സൗരവും കരുതിയിരുന്നു. രാഷ്ട്രീയത്തിലും മുന്നോട്ട് പോയാല്‍ അവൻ എളുപ്പത്തിൽ ജയിക്കും. അദ്ദേഹത്തിന് നല്ല ആരാധകവൃന്ദമുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ ഇതൊരു വലിയ നേട്ടമാണെന്ന് രാജീവ് ശുക്ല വ്യക്തമാക്കി.
ഒരിക്കൽ ധോണിയുമായി രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ധോണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇത് സത്യമാണെന്ന് കരുതി ഞാൻ മഹിയോട് സംസാരിച്ചു. ഇത് വെറും കിംവദന്തിയായി മഹി തള്ളിക്കളഞ്ഞു. യഥാർത്ഥത്തിൽ, എപ്പോഴും എല്ലാത്തിൽ നിന്നും മാറിനില്‍ക്കുകയെന്നത് ധോണിയുടെ സ്വഭാവമാണ്.
പ്രശസ്തിയിൽ നിന്ന് മാറി നിശബ്ദത പാലിക്കുന്നു. അദ്ദേഹം മൊബൈൽ ഫോണു പോലും നോക്കാറില്ല. ബിസിസിഐ സെലക്ടർമാര്‍ക്ക് പോലും അദ്ദേഹത്തെ ബന്ധപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. ജോലിയിൽ മാത്രമാണ് ധോണി ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഗൗരവമായി കാണുന്നതെന്നും- രാജീവ് ശുക്ല പറഞ്ഞു.
Also Read: വനിതകളുടെ വോളിബോളിലൂടെ കേരളത്തിന് ആറാം സ്വര്‍ണം: നാല് മെഡലുകള്‍ കൂടി - KERALA WINS SIXTH GOLD MEDAL