ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് യമുന തീരത്ത് അന്ത്യവിശ്രമം. ഭൗതിക ശരീരം കശ്‌മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഭൗതികാവശിഷ്‌ടങ്ങൾ ചന്ദനത്തടികൊണ്ടുള്ള ചിതയിൽ വച്ച് സിഖ് ആചാര പ്രകാരമായിരുന്നു അന്ത്യ കർമങ്ങൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡല്‍ഹി എഐസിസി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം വിലാപ യാത്ര ആയാണ് യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും സർക്കാർ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ഇന്ന് രാവിലെ മൃതദേഹത്തിന് സമീപം പുഷ്‌പചക്രം അർപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.