ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്‌ത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വാഷിങ്ടണിൽ മോദിയും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ചകള്‍ മികച്ചതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ (SRCC) സംഘടിപ്പിച്ച ഡെൽഹി യൂണിവേഴ്‌സിറ്റി സാഹിത്യോത്സവത്തിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
ഫെബ്രുവരി 12-13 തീയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. ഈ സമയത്ത് ഇരു നേതാക്കളും വിവിധ വിഷയങ്ങളെക്കുറിച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തിയിരുന്നു. 'വിദേശ രാജ്യങ്ങളില്‍ പോയി ഉഭയകക്ഷി ചര്‍ച്ച നടത്തി അനുഭവമുള്ള ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും വസ്‌തുനിഷ്‌ഠതയോടെയും ഞാൻ പറയും, അദ്ദേഹത്തിന്‍റെ യുഎസ് സന്ദർശനം വളരെ മികച്ചതായിരുന്നു' എന്ന് മോദിയുടെ യുഎസ് സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.
പ്രധാനമന്ത്രി മോദി വളരെ ശക്തനായ ദേശീയവാദിയാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം അത് പ്രകടിപ്പിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ട്രംപ് ഒരു അമേരിക്കൻ ദേശീയവാദിയാണ്, ഇരുവരും പരസ്‌പരം ബഹുമാനിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അവർ തങ്ങളുടെ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്, ഇന്ത്യയ്ക്ക് വേണ്ടി മോദിയുണ്ടെന്ന് ട്രംപ് അംഗീകരിക്കുന്നു, അതുപോലെ അമേരിക്കയ്ക്കുവേണ്ടി ട്രംപ് എന്ന നിലയിലുള്ള നിലപാട് മോദിയും അംഗീകരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ക്കൾക്കും തങ്ങളുടെ രാജ്യങ്ങളുടെ താൽപ്പര്യങ്ങളെക്കുറിച്ചും പരസ്പരം അവസരങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.