ന്യൂഡല്‍ഹി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് വൈകുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി. നാലാഴ്‌ചയ്‌ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. അന്വേഷണം വൈകുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുപ്രീം കോടതി, മുഖ്യമന്ത്രിക്കെതിരെയാണ് അന്വേഷണം എന്നത് കൊണ്ട് വൈകരുതെന്നും വ്യക്തമാക്കി. രാഷ്‌ട്രീയ കാരണങ്ങളാൽ വിചാരണ വൈകിപ്പിക്കരുതെന്നും ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
വിടുതൽ ഹർജികളില്‍ കാലതാമസം വരുത്തുന്നതിനാലാണ് നടപടികള്‍ വൈകുന്നത് എന്നാണ് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുണ്ടെന്നും സിബിഐ അറിയിച്ചു.