അലിഗഡ്:ഉത്തർപ്രദേശിലെ അലിഗഡില്‍ അഞ്ച് വയസുകാരിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു. മിഠായി വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ആക്രമണത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെ ജനങ്ങൾക്കിടയിൽ ഭീതി വർധിച്ചു.
അലിഗഡിലെ സിവിൽ ലൈൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ദോധ്പൂർ പ്രദേശത്ത് വീട്ടില്‍ നിന്ന് മിഠായി വാങ്ങാനായി പോയപ്പോഴാണ് കുട്ടിയെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഒരു കൂട്ടം തെരുവ് നായ്ക്കൾ പിന്നാലെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങി നായ്ക്കളെ ഓടിച്ചു.