ETV Bharat / entertainment

ആരും അറിയാതെ സൈക്കിളിൽ ചുറ്റിയ മോഹന്‍ലാല്‍, ആ ഫോട്ടോ എടുത്തത് എങ്ങനെ? തുറന്ന് പറഞ്ഞ് ജിതേഷ് ദാമോദർ - JITHESH DAMODAR INTERVIEW

മോഹൻലാലിന് പുലർച്ചെ ആറ് മണിക്കാണ് ഫ്ലൈറ്റ്. എയർപോർട്ടിലേക്ക് തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്‌ടിച്ച് അഞ്ച് മിനിറ്റ് മാത്രമെ യാത്രയുള്ളൂ. തിരിച്ച് പോകുന്ന ദിവസം ആഗ്രഹം സാക്ഷാത്കരിക്കണം.. മോഹൻലാലിന്‍റെ ആ ആഗ്രഹത്തെ ഞാൻ പിന്തുടർന്നു.

Jithesh Damodar  ജിതേഷ് ദാമോദർ  Jithesh Damodar about his career  സൈക്കിളിൽ ചുറ്റിയ മോഹന്‍ലാല്‍
Jithesh Damodar (ETV Bharat)
author img

By ETV Bharat Entertainment Team

Published : Feb 19, 2025, 1:34 PM IST

Updated : Feb 20, 2025, 12:06 PM IST

കേരളത്തിലെ മാധ്യമ ഫോട്ടോഗ്രാഫർമാരിൽ ശ്രദ്ധേയ വ്യക്‌തിത്വമാണ് ജിതേഷ് ദാമോദർ. മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ, അഭിനേതാവ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട് ജിതേഷ് ദാമോദർ. കേരളത്തിലെ മുൻനിര മാധ്യമങ്ങളിൽ ഒന്നായ കേരളകൗമുദി ദിനപത്രത്തിലാണ് ജിതേഷ് ദാമോദർ ദീർഘകാലം സേവനമനുഷ്‌ഠിച്ചത്. മാധ്യമപ്രവർത്തനത്തിന് താല്‍ക്കാലിക ഇടവേള നൽകി അഭിനലോകത്ത് സജീവമാവുകയാണ് ജിതേഷ് ദാമോദർ.

വിഖ്യാത ഛായഗ്രഹകൻ രാമചന്ദ്ര ബാബുവിന്‍റെ ജീവചരിത്രം അദ്ദേഹത്തിന് വേണ്ടി പുസ്‌തക രൂപത്തിൽ രചിച്ചത് ജിതേഷ് ദാമോദറാണ്. മലയാളികളുടെ പ്രിയതാരം മോഹൻലാൽ തന്‍റെ ഇഷ്‌ട നഗരമായ തിരുവനന്തപുരത്ത് ആരോരും അറിയാതെ അതിരാവിലെ സൈക്കിളിൽ ചുറ്റിയപ്പോൾ ആ നിമിഷങ്ങൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് എത്തിച്ചത് ജിതേഷ് ദാമോദറാണ്.

മലയാള സിനിമയില്‍ തിലകക്കുറിയായി മാറിയ 'നീലക്കുയിൽ' (1954) 70 വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ചിത്രം നാടകമാകുകയാണ്. ഫോട്ടോ ജേണലിസ്‌റ്റായ ജിതേഷ് ദാമോദറാണ് സത്യൻ മാഷ് അവതരിപ്പിച്ച കഥാപാത്രത്തെ നാടകത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തന്‍റെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് ജിതേഷ് ദാമോദർ.

Jithesh Damodar (ETV Bharat)

"കരിയറിന്‍റെ തുടക്കം കേരളകൗമുദിയിൽ ആയിരുന്നു. കേരളകൗമുദിയുടെ ചരിത്രത്തിൽ തന്നെ ഒരുപക്ഷേ ആദ്യമായി വളരെ പെട്ടെന്ന് സ്ഥിരം ജീവനക്കാരനായി മാറിയ വ്യക്‌തിത്വമായിരുന്നു ഞാന്‍. പഠനം പൂർത്തിയാക്കി പ്രസ് ഫോട്ടോഗ്രാഫറായി കേരള കൗമുദിയിൽ ജോലിക്ക് കയറുന്നു. ആ ഇടയ്ക്ക് കേരളത്തിൽ ആഹ്വാനം ചെയ്‌തൊരു ഹർത്താലാണ് എന്‍റെ മാധ്യമ ജീവിതത്തിൽ ഒരു വഴിത്തിരിവിന് കാരണമാകുന്നത്. ഹർത്താൽ ദിനത്തിലെ സംഭവ വികാസങ്ങൾ ക്യാമറ കണ്ണിലൂടെ ഒപ്പിയെടുക്കാനായിരുന്നു ദൗത്യം," ജിതേഷ് ദാമോദര്‍ പറഞ്ഞു.

Jithesh Damodar  ജിതേഷ് ദാമോദർ  Jithesh Damodar about his career  സൈക്കിളിൽ ചുറ്റിയ മോഹന്‍ലാല്‍
Jithesh Damodar (ETV Bharat)

'സാറേ ഇത് കണ്ടോ' എന്ന് പറഞ്ഞതും ഒറ്റ ക്ലിക്ക്..

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന് മുന്നിൽ എത്തിയപ്പോള്‍ കണ്ട കാഴ്‌ച്ചയെ കുറിച്ചും അദ്ദേഹം പറഞ്ഞു. "ഹർത്താൽ ദിനത്തിൽ ഓടാൻ ശ്രമിച്ച ഒരു ഓട്ടോറിക്ഷയെ ഹർത്താൽ അനുകൂലികൾ തടയുകയും തള്ളിമറിച്ചിടുകയും ചെയ്‌തു. ഓട്ടോ തള്ളി മറച്ചിടാനുള്ള ഹർത്താൽ അനുകൂലികളുടെ പ്രവൃത്തിക്കെതിരെ പ്രതികരിക്കാൻ പാവപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർക്കായില്ല. ഓട്ടോ തള്ളി മറിച്ചിട്ടപ്പോൾ ഡ്രൈവർ അതിനുള്ളിൽ കുടുങ്ങിപ്പോയി. അപ്പോഴേക്കും സംഭവ സ്ഥലത്തേക്ക് പൊലീസുകാർ ഓടി എത്തിയിരുന്നു. തള്ളി മറിച്ചിട്ട ഓട്ടോയിൽ നിന്നും എഴുന്നേറ്റ് ഡ്രൈവർ തന്‍റെ കൈകൾ നീട്ടി പൊലീസുകാരെ നോക്കി 'സാറേ ഇത് കണ്ടോ' എന്ന് വിലപിക്കുന്നുണ്ടായിരുന്നു. ഈയൊരു നിമിഷം ഞാൻ പൊടുന്നനെ ക്യാമറയിൽ ക്ലിക്ക് ചെയ്‌തു. അതൊരു വൈഡ് അങ്കിൾ ഫോട്ടോയായിരുന്നു," അദ്ദേഹം പറഞ്ഞു.

മണി സറിനെ വരെ അമ്പരപ്പിച്ച ചിത്രം

കേരളത്തിലെ ജേണലിസ്‌റ്റ് ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന എംഎസ്‌ മണി സറിനെ വരെ അമ്പരപ്പിച്ച ഒരു ചിത്രമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കേരളകൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജോജോ സർ എന്നെ വിളിച്ച് ഈ ചിത്രത്തിന്‍റെ പേരിൽ വളരെയധികം അഭിനന്ദനം അറിയിച്ചു. ഈ ചിത്രം അടുത്ത ദിവസം കേരളകൗമുദിയുടെ ഒന്നാം പേജിൽ അച്ചടിച്ച് വന്നു. ഇങ്ങനെയൊരു ചിത്രം എടുത്തതിന്‍റെ പേരിൽ താൽക്കാലിക ജീവനക്കാരനായിരുന്ന എന്നെ ആറ് മാസത്തിനുള്ളിൽ സ്ഥിരപ്പെടുത്താനുള്ള തീരുമാനം മാനേജ്‌മെന്‍റിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉമ്മൻചാണ്ടി നല്‍കിയ ക്യാമറ

"ഏകദേശം 12 വർഷങ്ങൾക്ക് മുമ്പ് ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന സമയത്ത് അധ്യാപക സംഘടനയും മാധ്യമ പ്രവർത്തകരും തമ്മിൽ ഒരു വാക്കേറ്റം ഉണ്ടായി. വാക്കേറ്റം ചെന്ന് അവസാനിച്ചത് കയ്യാങ്കളിയിലായിരുന്നു. ധാരാളം മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. ഈ നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആരോ ഒരാൾ എനിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. എന്‍റെ നേരെ വന്ന ഒരു അടി ഏറ്റുവാങ്ങിയത് എന്‍റെ ക്യാമറയായിരുന്നു. ക്യാമറ രണ്ടു കഷണമായി. പിന്നീട് ഈ വിഷയം ആളിക്കത്തി. അന്നത്തെ കോൺഗ്രസ് മന്ത്രിസഭ ഈ സംഭവത്തെ വലിയ രീതിയിൽ ഗൗരവമായി ചർച്ച ചെയ്‌തു. മന്ത്രിസഭാ യോഗത്തിൽ എനിക്കൊരു പുതിയ ക്യാമറ വാങ്ങിത്തരാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മന്ത്രിസഭ ഉത്തരവിട്ടു. അങ്ങനെയാണ് ഉമ്മൻചാണ്ടി സർ എനിക്കൊരു ക്യാമറ വാങ്ങിത്തരുന്നത്," ജിതേഷ് ദാമോദർ വിശദീകരിച്ചു.

സൈക്കിളിൽ ചുറ്റിയ മോഹൻലാല്‍

ആരോരും അറിയാതെ തിരുവനന്തപുരത്ത് സൈക്കിളിൽ ചുറ്റിയ മോഹൻലാലിന്‍റെ ചിത്രം എടുത്തതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. "ഏകദേശം മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അങ്ങനെ ഒരു അവസരം വീണുകിട്ടിയത്. മോഹൻലാലിന്‍റെ ഒരു സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നുവെന്ന വാർത്തകൾ ഒരുപാട് നാളായി കേൾക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ അസുലഭ നിമിഷം വന്നെത്തി. മോഹൻലാലിന്‍റെ സിനിമ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.

ചിത്രീകരണത്തിന്‍റെ ഇടവേളകളിൽ പഴയ തിരുവനന്തപുരം ഓർമ്മകൾ മോഹൻലാൽ പങ്കുവച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "സുരേഷ് കുമാറും, പ്രിയദർശനും, അശോക് കുമാറും തങ്ങളുടെ സ്വപ്‌നങ്ങൾ ചർച്ച ചെയ്‌ത തിരുവനന്തപുരത്തെ ഇന്ത്യൻ കോഫി ഹൗസിനെ കുറിച്ചും ഒഴിവു സമയങ്ങൾ ചെലവഴിച്ച സ്‌റ്റാച്യു സ്പെൻസർ ജംഗ്ഷനെ കുറിച്ചും മോഹൻലാൽ ചർച്ചകളിൽ സംസാരിച്ചിരുന്നു. അക്കാലത്ത് അവരൊക്കെ സഞ്ചരിച്ചിരുന്നത് സൈക്കിളിലാണ്," ജിതേഷ് ദാമോദർ പറഞ്ഞു.

മോഹന്‍ലാലിന്‍റെ ആഗ്രഹത്തെ പിന്തുടര്‍ന്ന ഞാന്‍

"ഒരിക്കൽ കൂടി തിരുവനന്തപുരം നഗരത്തിൽ സൈക്കിൾ സഞ്ചരിക്കണമെന്ന് മോഹൻലാലിന് ഒരു ആഗ്രഹം ഉദിക്കുന്നു. ഈ സംഭവം അറിഞ്ഞതോടെ മോഹൻലാലിന്‍റെ ആ ആഗ്രഹത്തെ ഞാൻ പിന്തുടർന്നു. ആ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോകുന്നതിന് മുമ്പ് മോഹൻലാൽ തിരുവനന്തപുരത്തെ സ്‌റ്റാച്യുവിലൂടെ സൈക്കിളിൽ സഞ്ചരിക്കാൻ തീരുമാനിച്ചിരുന്നു," അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്‍റെ സൈക്കിള്‍ സവാരി എന്‍റെ ക്യാമറയില്‍

"മോഹൻലാലിന് പുലർച്ചെ ആറു മണിക്കാണ് ഫ്ലൈറ്റ്. എയർപോർട്ടിലേക്ക് തിരുവനന്തപുരം നഗരത്തിൽ നിന്നും കഷ്‌ടിച്ച് അഞ്ച് മിനിറ്റ് മാത്രമെ യാത്രയുള്ളൂ. തിരിച്ച് പോകുന്ന ദിവസം പുലർച്ചെ മൂന്നര മണിക്ക് മോഹൻലാലിന്‍റെ ഉള്ളിലുള്ള ആഗ്രഹം സാക്ഷാത്കരിക്കുന്നു. ഇക്കാര്യങ്ങൾ അറിയാവുന്ന ഞാൻ രാവിലെ മൂന്ന് മണിക്ക് തന്നെ സ്‌റ്റാച്യുവിൽ എത്തിച്ചേർന്നിരുന്നു. മോഹൻലാൽ മാധവരായ പ്രതിമ ചുറ്റി സൈക്കിൾ ചവിട്ടുന്നത് ഞാനെന്‍റെ ക്യാമറയിൽ ഒപ്പിയെടുത്തു," ജിതേഷ് ദാമോദർ പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങളും ജനങ്ങളും ഞെട്ടിയ ഫോട്ടോ

"പുലർച്ചെ മൂന്നര ആയതിനാല്‍ ആ ദിവസത്തെ പത്രത്തിൽ ആ ഫോട്ടോകൾ അച്ചടിച്ചു വന്നില്ല. ഞങ്ങള്‍ ആ ഫോട്ടോകൾ ഫയലിൽ സൂക്ഷിച്ചു. പിറ്റേദിവസം മോഹൻലാൽ തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിൾ ചവിട്ടുന്ന ചിത്രങ്ങൾ കേരളകൗമുദിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു. അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് മാധ്യമങ്ങളും ജനങ്ങളും ഞെട്ടി. ഇങ്ങനെ ഒരു സംഭവം നടന്നത് ആരും അറിഞ്ഞില്ല," അദ്ദേഹം വെളിപ്പെടുത്തി.

മറവി രോഗത്തിന് അടിമപ്പെട്ട് സ്വയം മറന്നുപോയ പി ഭാസ്‌കരൻ എന്ന അതുല്യ പ്രതിഭയുടെ ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തതിനെ കുറിച്ചും ജിതേഷ് ദാമോദർ വൈകാരികമായി സംസാരിച്ചു.

"മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രവി മേനോൻ, പ്രശസ്‌ത ഗായിക എസ് ജാനകിയുമൊത്ത് പി ഭാസ്‌കരൻ മാഷിന്‍റെ സുഖവിവരം അന്വേഷിക്കാൻ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയിരുന്നു. മലയാളത്തിന്‍റെ വിഖ്യാത സംഗീതജ്ഞനായ പി ഭാസ്‌കരൻ മാഷിന്‍റെ അവസാന നാളുകളായിരുന്നു അത്. കടുത്ത മറവിരോഗം ബാധിച്ച് താന്‍ ആരാണെന്ന് പോലും മറന്നുപോയ അവസ്ഥയിലായിരുന്നു അദ്ദേഹം. അവരോടൊപ്പം ചിത്രങ്ങളെടുക്കാൻ നിയോഗിക്കപ്പെട്ടത് ഞാനായിരുന്നു," അദ്ദേഹം പറഞ്ഞു.

സ്വയം മറന്ന ഭാസ്‌കരൻ മാഷ്..

"വീട്ടിൽ ചെന്നു ഭാസ്‌കരൻ മാഷിനെ കണ്ടു. അദ്ദേഹത്തിന് ഒന്നും തിരിച്ചറിയാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല. അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തിൽ എസ് ജാനകി തന്നെ പാടിയ 'എല്ലാരും ചൊല്ലണ്' എന്ന ഗാനം പെട്ടെന്ന് എസ് ജാനകി പാടി. എസ് ജാനകിക്കൊപ്പം ആ പാട്ടിന്‍റെ വരികൾ പി ഭാസ്‌കരൻ മാഷും ഏറ്റുപാടി. എസ് ജാനകി പാടി അവസാനിച്ചപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ച വാക്കുകൾ അക്ഷരാർത്ഥത്തിൽ എന്‍റെ നെഞ്ച് പൊള്ളിച്ചു. നല്ല പാട്ട്. ഏത് സിനിമയിലെ പാട്ടാണിത്.. ഭാസ്‌കരന്‍ മാഷ് സ്വന്തം ഗാനത്തെ പോലും മറന്നിരിക്കുന്നു. ആ നിമിഷങ്ങൾ ഒപ്പിയെടുത്തത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല," ജിതേഷ് ദാമോദർ പറഞ്ഞു.

Also Read: "നഗ്നനായി അഭിനയിച്ചു, ചവിട്ടിക്കൂട്ടി.. എന്‍റെ തല ക്ലോസറ്റിനകത്ത്, സിദ്ധാര്‍ത്ഥ് ശിവ അതിന് മുകളില്‍," ഉണ്ണി ലാലു പറയുന്നു - UNNI LALU INTERVIEW

Also Read: "പ്രിയമുള്ളവളേ, മുറിഞ്ഞ ഹൃദയത്തിന്‍റെ നെടുവീർപ്പുകൾ എക്കലടിക്കുന്നു!", മഞ്ജു വാര്യര്‍ക്ക് തുറന്ന പ്രണയ കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്‍ - SANAL KUMARS LOVE LETTERS TO MANJU

Also Read: ആള് ചില്ലറക്കാരി അല്ല! ലൗ ആക്ഷന്‍ ഡ്രാമയ്‌ക്കായി ധ്യാന്‍റെ വീട്ടിലേക്ക്..ആസിഫുമായുള്ള ബന്ധം.. റിപ്ലൈ തരുന്ന ചാക്കോച്ചന്‍; റോസ്‌മേരി ലില്ലു പറയുന്നു - ROSEMARY LILLU INTERVIEW

Also Read: Also Read: മലയാളികളുടെ ശിവകാര്‍ത്തികേയന്‍! ആസിഫ് അലിയെ പോലൊരു നടന് എന്നെ പ്രശംസിക്കേണ്ട എന്ത് കാര്യമാണുള്ളത്? ഉണ്ണി ലാലു പറയുന്നു - UNNI LALU INTERVIEW

Also Read: "സച്ചിനെ പിന്നെ കാണാം, കമല്‍ ഹാസനെ കണ്ടിട്ട് അവസരം ചോദിക്കണം.. രാജമൗലി അവസരം തന്നാല്‍ ഹൈദരാബാദിലേക്ക് പറക്കും", ശ്യാം മോഹന്‍ പറയുന്നു - SHYAM MOHAN INTERVIEW

Also Read: ഒന്നിച്ച് നടന്ന 100 മീറ്റര്‍, നേരില്‍ മിണ്ടിയ 10 വാക്കുകള്‍.. കാത്തിരുന്ന Yes or No, പത്താം ക്ലാസിലെ പ്രണയത്തെ കുറിച്ച് ശ്രീ ദേവ് - SREE DEV INTERVIEW

Also Read: "നമ്മുടെ പ്രണയം ഇങ്ങനെ വിളിച്ചു പറയേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്"; മഞ്ജു വാര്യരെ വിടാതെ സനല്‍കുമാര്‍ - SANAL KUMAR ABOUT MANJU WARRIER

Also Read: അത് മഞ്ജു വാര്യര്‍ തന്നെയാണോ? നടിയുടെ പേരില്‍ സനല്‍കുമാര്‍ പങ്കുവച്ച ആ ഓഡിയോ ക്ലിപ്പുകള്‍ ആരുടേത്? - NETIZENS AGAINST SANAL KUMAR

Last Updated : Feb 20, 2025, 12:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.