ETV Bharat / state

കൂളിങ് ഗ്ലാസ് ധരിച്ചുവന്നതിന് മര്‍ദനം; എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജില്‍ റാഗിങ് പരാതി, സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍ - HOLY CROSS COLLEGE RAGGING

മര്‍ദനത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയ്‌ക്ക് കാലിനും തലയ്‌ക്കും പരിക്ക്.

ERANHIPALAM HOLY CROSS COLLEGE  KOZHIKODE RAGGING COMPLAINT  എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജ്  കൂളിങ് ഗ്ലാസ് ധരിച്ചതിന് മര്‍ദനം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 19, 2025, 1:19 PM IST

കോഴിക്കോട് : എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തതായി പരാതി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം നടക്കാവ് പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തതായി ഹോളിക്രോസ് കോളജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷൈനി ജോര്‍ജ് അറിയിച്ചു.

ഫെബ്രുവരി 14 ന് കോളജ് ആര്‍ട്‌സ് ഡേയ്‌ക്ക് ഇടെയായിരുന്നു റാഗിങ് എന്നാണ് പരാതിയിൽ പറയുന്നത്. ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥി വിഷ്‌ണു കൂളിങ് ഗ്ലാസ് വച്ച് നൃത്തം ചെയ്‌തിരുന്നു. വിഷ്‌ണുവിന്‍റെ ഗ്ലാസ് എടുത്തുമാറ്റി സീനിയര്‍ വിദ്യാര്‍ഥികളായ ആറു പേര്‍ റാഗ് ചെയ്തെന്നാണ് പരാതി. മര്‍ദനത്തില്‍ വിഷ്‌ണുവിന് കാലിനും തലക്കും പരിക്കേറ്റതായി പരാതിയില്‍ പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോളജിലെ റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, ഗൗതം എന്നിവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ആറ് പേരെയും കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തത്. കേരള റാഗിങ് വിരുദ്ധ നിയമം നാലില്‍ ഒന്ന്, രണ്ട് ഉപ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്.

Also Read: നഴ്‌സിങ് കോളജ് റാഗിങ്: 'എഫ്ഐആറിലെ തിരുത്തൽ പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടി': തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.