ETV Bharat / bharat

ആഴ്‌ചയില്‍ നാല് ദിവസം ആദ്യ ഭാര്യയ്‌ക്കൊപ്പം, മൂന്ന് ദിവസം രണ്ടാം ഭാര്യയുടെ കൂടെയും; രണ്ട് ഭാര്യമാരുടെ തര്‍ക്കം പരിഹരിച്ച് കോടതി - BIGAMY DISPUTE SETTLED

ഭര്‍ത്താവിന്‍റെ സമയം പങ്കിടുന്നതിനെ ചൊല്ലി രണ്ട് ഭാര്യമാര്‍ തമ്മിലുണ്ടായ തര്‍ക്കും കുടുംബ കോടതി ഇടപെട്ട് പരിഹരിച്ചു.

TWO WIVES  BIHAR HUSBAND  Police Family Counselling Centre  SP Kartikeya Sharma
Representational image (File Image)
author img

By ETV Bharat Kerala Team

Published : Feb 19, 2025, 11:54 AM IST

പൂര്‍ണിയ: രണ്ട് പെണ്ണ് കെട്ടി പുലിവാല് പിടിച്ചിരിക്കുകയാണ് ശങ്കര്‍ ഷാ എന്ന യുവാവ്. സംഭവം കോടതിയിലെത്തിയതോടെ തലവേദനയ്ക്ക് തെല്ല് ശമനമായി. ഭര്‍ത്താവിനെ പങ്കിടുന്നതിനെ ചൊല്ലി ഭാര്യമാര്‍ തമ്മിലുണ്ടായ തര്‍ക്കം കോടതി ഇടപെട്ട് പരിഹരിച്ചു.

ആഴ്‌ചയില്‍ ഏഴ് ദിവസമുള്ളത് വിഭജിച്ച് നല്‍കിയപ്പോള്‍ ആദ്യഭാര്യയ്ക്ക് തന്നെയാണ് കോടതി മുന്‍തൂക്കം നല്‍കിയത്. ആഴ്‌ചയില്‍ നാല് ദിവസം ആദ്യ ഭാര്യയ്ക്ക് നല്‍കിയപ്പോള്‍ മൂന്ന് ദിവസം രണ്ടാം ഭാര്യയ്ക്ക് വേണ്ടി നീക്കി വയ്ക്കാനും നിര്‍ദ്ദേശിച്ചു. ബിഹാറിലെ പൂര്‍ണിയ ജില്ലയിലാണ് സംഭവം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിഹാറിലെ പൂര്‍ണിയ ജില്ലയിലെ പൊലീസ് കുടുംബ കൗണ്‍സിലിങ് സെന്‍ററാണ് രണ്ട് ഭാര്യമാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിന്‍റെ പരിഹാര വേദിയായി മാറിയത്. പൂര്‍ണിയയിലെ രൂപാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ശങ്കര്‍ഷാ എന്നയാള്‍ക്കെതിരെ ആദ്യഭാര്യ പൂര്‍ണിമ ജില്ലാ പൊലീസ് മേധാവി കാര്‍ത്തികേയ ശര്‍മ്മയ്ക്ക് മുന്നില്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ശങ്കറിനെ ഇവര്‍ 2000ത്തിലാണ് വിവാഹം കഴിച്ചത്. എന്നാല്‍ ഇവരറിയാതെ ഇയാള്‍ വീണ്ടും ഉഷാദേവി എന്നൊരു സ്‌ത്രീയെക്കൂടി വിവാഹം കഴിച്ചു.

കൗണ്‍സിലിങ് കേന്ദ്രത്തിലേക്ക് വിട്ട് എസ്‌പി

ഇപ്പോള്‍ തന്‍റെ ഭര്‍ത്താവ് തനിക്ക് ചെലവിന് തരുന്നില്ലെന്നാണ് ആദ്യഭാര്യയുടെ പരാതി. കേസ് കേട്ട ശേഷം എസ്‌പി അവരെ പൂര്‍ണിയിയലെ കുടുംബ കോടതിയിലേക്ക് വിട്ടു. ആദ്യഭാര്യയുടെ ഭാഗം കേട്ടശേഷം കുടുംബ കോടതിയിലേക്ക് ഭര്‍ത്താവിനെ വിളിച്ചു വരുത്തി. ഈ ദമ്പതിമാര്‍ക്ക് 22 ഉം പതിനെട്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ടെന്നും പൊലീസ് കുടുംബ കോടതിയിലെ ദിലീപ് കുമാര്‍ ദീപക് പറഞ്ഞു. ഇവര്‍ കോളജ് വിദ്യാര്‍ത്ഥികളാണ്.

ഏഴ് വര്‍ഷം മുമ്പാണ് ശങ്കര്‍ മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചത്. ഏതായാലും ദമ്പതിമാര്‍ക്ക് പൊലീസ് കൗണ്‍സിലിങ് നല്‍കി ഇരുവരെയും ഇപ്പോള്‍ ഒരുമിപ്പിച്ചിരിക്കുകയാണെന്നും ദിലീപ് കുമാര്‍ പറഞ്ഞു.

ഭര്‍ത്താവിന്‍റെ സമയം പങ്കിടാന്‍ നിര്‍ദ്ദേശം

കുട്ടികളുടെ പഠനത്തിനായി മാസം നാലായിരം രൂപ നല്‍കാമന്ന് ശങ്കര്‍ സമ്മതിച്ചതായി ദിലീപ് കുമാര്‍ ദീപക് പറഞ്ഞു. നാല് ദിവസം ആദ്യഭാര്യയ്ക്കൊപ്പവും മൂന്ന് ദിവസം രണ്ടാം ഭാര്യയ്ക്കൊപ്പവും കഴിയാമെന്നും ശങ്കര്‍ സമ്മതിച്ചു. ഇത് സംബന്ധിച്ച് ഒരു കരാറിലും ഇരുപക്ഷവും ഒപ്പ് വച്ചു. അതിന് ശേഷം ഇരുവരും അവരവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി.

Also read; മസ്‌കിന് മൂന്ന് സ്‌ത്രീകളിലായി 12 കുട്ടികള്‍, പതിമൂന്നാത്തെ കുട്ടിയുടെ അവകാശവാദത്തില്‍ മറുപടിയുമായി ശതകോടീശ്വരൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.