തിരുവനന്തപുരം: സെക്കന്തരാബാദ് ഡിവിഷനിലെ വിജയവാഡ - കാസിപേട്ട് ബൽഹാർഷ സെക്ഷനിലെ വാറങ്കൽ-ഹസൻപാർട്ടി-കാസിപേട്ട് 'എഫ്' ക്യാബിൻ ഹസൻപർത്തി റോഡ് സ്റ്റേഷനുകൾക്കിടയിലുള്ള നോൺ-ഇൻ്റർലോക്ക്/ഇൻ്റർലോക്ക് ജോലി നടത്തുന്നതിന്‍റെ ഭാഗമായി 29 ട്രെയിൻ സർവീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും പുനക്രമീകരിക്കുകയും ചെയ്യും.
റദ്ദാക്കിയ ട്രെയിന്‍ സർവീസുകൾ
1. സെപ്റ്റംബർ 29, ഒക്ടോബർ, 03, 04 തീയതികളിൽ ഗോരഖ്‌പൂരില്‍ നിന്ന് 06.35ന് പുറപ്പെടുന്ന ഗോരഖ്‌പൂര്‍- കൊച്ചുവേളി രപ്‌തിസാഗർ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12511)
2. സെപ്റ്റംബർ 29, ഒക്ടോബർ, 01, 02, 06 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് 6.35ന് പുറപ്പെടുന്ന കൊച്ചുവേളി - ഗോരഖ്‌പൂർ രപ്‌തിസാഗർ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12512)
3. സെപ്റ്റംബർ 30ന് 22.50ന് ബറൗണിയിൽ നിന്ന് പുറപ്പെടുന്ന ബറൗണി - എറണാകുളം രപ്‌തിസാഗർഎക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 12521)
4. ഒക്ടോബർ 04ന് 10.50ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം - ബറൗണി രപ്‌തിസാഗർ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12522)
5. ഒക്ടോബർ 01ന് 14.15ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12643)
6. ഒക്ടോബർ 04ന് 05.10ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12644)
7. ഒക്ടോബർ 05ന് 19.10ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12645)
8. ഒക്ടോബർ 01, 08 തീയതികളിൽ 05.10ന് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ - എറണാകുളം മില്ലേനിയം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12646)
9. സെപ്റ്റംബർ 29, ഒക്ടോബർ 02 തീയതികളിൽ ഡോ എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 05.15ന് പുറപ്പെടുന്ന ഡോ എംജിആർ ചെന്നൈ സെൻട്രൽ - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര ആൻഡമാൻ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16031)
10. ഒക്ടോബർ 04, 05 തീയതികളിൽ 22.25ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടുന്ന ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - ഡോ എംജിആർ ചെന്നൈ സെൻട്രൽ ആൻഡമാൻ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16032)
11. സെപ്റ്റംബർ 30ന് 22.25ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടുന്ന ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- കന്യാകുമാരി ഹിംസാഗർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16318)
12. സെപ്റ്റംബർ 29ന് 13.50ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബെംഗളൂരു - പട്‌ന എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 22645)
13. സെപ്റ്റംബർ 30ന് 16.45ന് ഇൻഡോറിൽ നിന്ന് പുറപ്പെടുന്ന ഇൻഡോർ- കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22645)
14. ഒക്ടോബർ 02, 05 തീയതികൾ 19.40ന് കോർബയിൽ നിന്ന് പുറപ്പെടുന്ന കോർബ- കൊച്ചുവേളി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 22647)
15. സെപ്റ്റംബർ 30, ഒക്ടോബർ 03 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി - കോർബ എക്‌സ്പ്രസ്(ട്രെയിൻ നമ്പർ 22648)
16. ഒക്ടോബർ 05ന് 06.15ന് മധുരയിൽ നിന്ന് പുറപ്പെടുന്ന മധുരൈ - ജബൽപൂർ സ്പെഷൽ ട്രെയിന്‍ (ട്രെയിൻ നമ്പർ 02121)
17. ഒക്ടോബർ 03ന് 16.25ന് ജബൽപൂരിൽ നിന്ന് പുറപ്പെടുന്ന ജബൽപൂർ - മധുരൈ സ്‌പെഷ്യൽ (ട്രെയിൻ നമ്പർ 02122)
18. ഒക്ടോബർ 04ന് 15.00ന് ദാനാപൂരിൽ നിന്ന് പുറപ്പെടുന്ന ദനാപൂർ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 03241)
19. സെപ്റ്റംബർ 29, ഒക്ടോബർ 06 തീയതികളിൽ 23.50ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു- ദനാപൂർഎക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 03242)
20. 2024 ഒക്ടോബർ 02ന് 15.00ന് ദനാപൂരിൽ നിന്ന് പുറപ്പെടുന്ന ദനാപൂർ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 03245).
21. ഒക്ടോബർ 04ന് 23.25ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു - ദാനാപൂർ എക്‌സ്പ്രസ്(ട്രെയിൻ നമ്പർ 03246)
22. ഒക്ടോബർ 03ന് 15.00ന് ഡാനാപൂരിൽ നിന്ന് പുറപ്പെടുന്ന ദനാപൂർ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 03247)
23. 2024 ഒക്ടോബർ 05ന് 23.25ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എസ്എംവിടി ബെംഗളൂരു - ദനാപൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 03248)
24. സെപ്റ്റംബർ 29, 30, ഒക്ടോബർ 06 തീയതികളിൽ 15.00ന് ഡാനാപൂരിൽ നിന്ന് പുറപ്പെടുന്ന ദനാപൂർ - എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 03251)
25. ഒക്ടോബർ 01, 02, 08 തീയതികളിൽ എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് 23.50ന് പുറപ്പെടുന്ന എസ്‌എംവിടി ബംഗളൂരു - ദനാപൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 03252)
26. ഒക്ടോബർ 01ന് 15.00ന് ദാനാപൂരിൽ നിന്ന് പുറപ്പെടുന്ന ദനാപൂർ - ബെംഗളൂരു എക്സ്പ്രസ് (ട്രെയിൻ നമ്പർ 03259)