കേരളം

kerala

ETV Bharat / bharat

രാജ്യസഭ തെരഞ്ഞെടുപ്പ് ; നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി സോണിയ ഗാന്ധി ജയ്‌പൂരിലേക്ക് - File Nomination For Election

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിലേക്ക്. ഇന്ന് രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കും. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്.

Sonia Gandhi  Rajya Sabha Elections  രാജ്യസഭാ തെരഞ്ഞെടുപ്പ്  File Nomination For Election  സോണിയാ ഗാന്ധി
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി സോണിയാ ഗാന്ധി ജയ്‌പൂരിലേക്ക്

By ETV Bharat Kerala Team

Published : Feb 14, 2024, 9:00 AM IST

ന്യൂഡൽഹി :കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്‌ച (14-02-2024) രാവിലെ തന്‍റെ വസതിയിൽ നിന്ന് രാജസ്ഥാനിലേക്ക് തിരിച്ചു (Sonia Gandhi Leaves For Jaipur). അവിടെ നിന്ന് സോണിയ ഗാന്ധി രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കും (File Nomination For Rajya Sabha Election From Rajasthan). മുൻ കോൺഗ്രസ് അധ്യക്ഷൻ രാജസ്ഥാനെ പാർലമെന്‍റിന്‍റെ ഉപരിസഭയിൽ പ്രതിനിധീകരിക്കും.

ഫെബ്രുവരി 27നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. 1998 നും 2022 നും ഇടയിൽ 22 വർഷത്തോളം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി അഞ്ച് തവണ ലോക്‌സഭ എംപിയായിട്ടുണ്ട്. ജയ്‌പൂരിൽ രാജ്യസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ മകൻ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അവരെ അനുഗമിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

രാജസ്ഥാനിൽ നിന്ന് അവസാനമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഈ വർഷം ഏപ്രിലിൽ വിരമിക്കും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും രാജ്യസഭാംഗമായിരുന്നു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്ന് സോണിയ ഗാന്ധി ആവർത്തിച്ച് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഈ വർഷം ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള നീക്കം.

15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്. 56 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ALSO READ : ലോക്‌സഭയിലേക്ക് ആരെല്ലാം, ഇടതുമുന്നണി ചർച്ച തുടങ്ങുന്നു

ABOUT THE AUTHOR

...view details