കേരളം

kerala

തിരുപ്പതി ലഡ്ഡു വിവാദം: അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും; ചന്ദ്രബാബു നായിഡു - SIT to probe Tirupati laddu row

By PTI

Published : 4 hours ago

ലഡ്ഡു വിവാദം അന്വേഷിക്കുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഐജി തലത്തിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥരുളള അന്വേഷണ സംഘമാണ് രൂപീകരിക്കുന്നതെന്ന് അദ്ദേഹം. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം.

TIRUPATI LADDU ROW  തിരുപ്പതി ലഡ്ഡു വിവാദം  CHANDRABABU NAIDU  SPECIAL INVESTIGTION TEAM
CM CHANDRABABU NAIDU (ETV Bharat)

അമരാവതി: തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുൻ വൈഎസ്ആർസിപി സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ സർക്കാർ നെയ്യ് വാങ്ങുന്നതിനുളള നിരവധി നടപടിക്രമങ്ങളിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സർക്കാർ ടിടിഡി ബോർഡിൽ അഹിന്ദുക്കൾക്ക് മുൻഗണന നൽകുകയും വിശ്വാസമില്ലാത്തവരെ നിയമിക്കുകയും നിയമനങ്ങൾ ചൂതാട്ടം പോലെയായിരുന്നു കൈകാര്യം ചെയ്‌തിരുന്നത്. മൃഗക്കൊഴുപ്പാണ് ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന വെളിപ്പെടുത്തലിന് പിന്നാലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് ഉണ്ടവള്ളിയിലെ വസതിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഐജി തലത്തിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥരുളള അന്വേഷണ സംഘമാണ് രൂപീകരിക്കുന്നത്. എല്ലാ കാര്യങ്ങളും പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുന്നതായിരിക്കും. ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും' അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വികാരം കൊണ്ട് കളിക്കാൻ ആർക്കും അവകാശമില്ല. നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകൾ പ്രകാരം നെയ്യ് വിതരണക്കാരന് കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. എന്നാൽ ജഗൻ മോഹൻ റെഡ്ഡി അധികാരത്തിലെത്തിയ ശേഷം ഇത് ഒരു വർഷമാക്കി ചുരുക്കി. വിതരണക്കാരൻ്റെ ആവശ്യമായ വിറ്റുവരവും 250 കോടിയിൽ നിന്ന് 150 കോടിയായി കുറച്ചു.

പാമോയിലിന് പോലും നെയ്യിനെക്കാൾ വിലയുള്ളപ്പോൾ 319 രൂപയ്ക്ക് ശുദ്ധമായ നെയ്യ് എങ്ങനെ നൽകാനാകുമെന്ന് നായിഡു ചോദിച്ചു. എആർ ഡയറി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 2024 ജൂൺ 12 മുതലാണ് നെയ്യ് വിതരണം ചെയ്യാൻ തുടങ്ങിയത്. വൈഎസ്ആർസിപി നേതാവ് കത്തയച്ച് പ്രത്യാക്രമണത്തിന് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഗൻ അയച്ച കത്ത് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Also Read:'ക്ഷേത്രങ്ങളുടെ ഭരണവും നിയന്ത്രണവും കൈമാറണം'; തിരുപ്പതി ലഡ്ഡു വിവാദത്തില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ യോഗം

ABOUT THE AUTHOR

...view details