ETV Bharat / bharat

'പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങള്‍...': ഡൊണാൾഡ് ട്രംപിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി - MODI ON TRUMPS OATH

ട്രംപിൻ്റെ സത്യപ്രതിജ്ഞയിൽ നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സി‌ഇഒമാരും പങ്കെടുത്തു.

NARENDRA MODI  DONALD TRUMP  47TH PRESIDENT OF THE UNITED STATES  ഡൊണാൾഡ് ട്രംപ്
Narendra Modi and Donald Trump (ETV Bharat)
author img

By

Published : Jan 21, 2025, 9:16 AM IST

ന്യൂഡൽഹി : പ്രിയ സുഹൃത്തിന് ആശംസകള്‍ നേർന്ന് നരേന്ദ്ര മോദി. അമേരിക്കയുടെ 47-ാം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട ‍ഡൊണാൾഡ് ട്രംപിനെ പ്രയപ്പെട്ട സുഹൃത്തെന്ന് വിളിച്ചാണ് പ്രധാനമന്ത്രി ആശംസകള്‍ എക്‌സിൽ കുറിച്ചത്. ഇരു രാജ്യങ്ങളുടെയും മികച്ച ഭാവിക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'പ്രിയപ്പെട്ട സുഹൃത്ത് ഡൊണാൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങള്‍. രണ്ടാം വരവും വിജകരമാകട്ടെ' -മോദി കുറിച്ചു. ട്രംപിൻ്റെ സത്യപ്രതിജ്ഞയിൽ നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സി‌ഇഒമാരും പങ്കെടുത്തു.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Also Read: വിവേക് രാമസ്വാമി ട്രംപ് ഭരണകൂടത്തിൻ്റെ ഭാഗമാകില്ലെന്ന് വൈറ്റ് ഹൗസ്; ഡോജ് ചുമതല ഇലോൺ മസ്‌കിന് മാത്രം - VIVEK RAMASWAMY

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.