റാഞ്ചി: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. പാർട്ടിയുടെ തയ്യാറെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച ചൗഹാൻ, ജാർഖണ്ഡ് മുക്തി മോർച്ച കോൺഗ്രസ് സഖ്യത്തെ വിമർശിക്കുകയും ചെയ്‌തു. അഴിമതിയിലും അസത്യത്തിലും മുങ്ങിയ സഖ്യ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടെന്നും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്‌ത്രീ ശാക്തീകരണത്തിലും യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിലും ഊന്നിക്കൊണ്ടുള്ളതായിരിക്കും ജാർഖണ്ഡിലെ ബിജെപിയുടെ പ്രകടന പത്രികയെന്നും ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. കർഷകരുടെയും പാവപ്പെട്ടവരുടെയും ക്ഷേമത്തിന് സംഭാവന നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചൗഹാന്‍ പറഞ്ഞു. അമിത് ഷായുടെ ജാർഖണ്ഡ് സന്ദർശനത്തോടെ ജനങ്ങള്‍ ആവേശത്തിലാണെന്നും ചൗഹാന്‍ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും